|    May 30 Tue, 2017 2:41 am
FLASH NEWS

മികച്ച സഹകാരിക്കുള്ള അവാര്‍ഡ് എം കെ കണ്ണന്

Published : 16th September 2016 | Posted By: SMR

മുക്കം: കാരശ്ശേരി സര്‍വ്വീസ് സഹകരണ ബാങ്ക് ഏര്‍പ്പെടുത്തിയ ഇ നാരായണന്‍ സ്മാരക മികച്ച സഹകാരി അവാര്‍ഡിന് തൃശ്ശൂര്‍ സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എം കെ കണ്ണനെ (മുന്‍ എംഎല്‍എ) തിരഞ്ഞെടുത്തു.
മുന്‍ സംസ്ഥാന സഹകരണ യൂണിയന്‍ ചെയര്‍മാനും റബ്‌കോ ചെയര്‍മാനുമായിരുന്ന ഇ നാരായണന്റെ സ്മരണക്കായി കാരശ്ശേരി സഹകരണ ബാങ്ക് ഏര്‍പ്പെടുത്തിയതാണ് ഈ സംസ്ഥാന തല അവാര്‍ഡ്. കേരളത്തില്‍ നല്ല നിലയില്‍ പ്രവര്‍ത്തിക്കുന്ന സഹകരണ സ്ഥാപനങ്ങളില്‍ നിന്ന് കണ്ടെത്തുന്ന ഏറ്റവും നല്ല സഹകാരിക്കാണ് അവാര്‍ഡ്. അന്താരാഷ്ട്ര സഹകരണ സമ്മേളനത്തില്‍ പങ്കെടുക്കുന്നതിന് മലേഷ്യയില്‍ എത്തിയപ്പോള്‍ ഹൃദയാഘാതം മൂലമാണ് 2014 ഒക്ടോബര്‍ 16ന് നാരായണന്‍ മരിച്ചത്. അ 25000 രൂപയും ഫലകവുമടങ്ങുന്നതാണ് അവാര്‍ഡ്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day