|    Sep 24 Sun, 2017 8:55 am
Home   >  Kerala   >  

മികച്ച ലേ ഔട്ടിനുള്ള തെരുവത്ത് രാമന്‍ പുരസ്‌കാരം തേജസിന്

Published : 17th July 2017 | Posted By: shins

കോഴിക്കോട്: കാലിക്കറ്റ് പ്രസ്സ് ക്ലബ്ബിന്റെ ഇത്തവണത്തെ മികച്ച ലേ ഔട്ടിനുള്ള തെരുവത്ത് രാമന്‍ പുരസ്‌കാരത്തിന് തേജസ് ദിനപത്രത്തിന്റെ കോഴിക്കോട് യൂനിറ്റ് സ്റ്റാഫ് ആര്‍ട്ടിസ്റ്റ് അബ്ദുല്‍ ജലീല്‍ വടക്കത്ര അര്‍ഹനായി. മികച്ച പത്രരൂപകല്‍പനയ്ക്കാണ് ഇത്തവണത്തെ പുരസ്‌കാരം. 2016 ഏപ്രില്‍ 29ലെ തേജസ് ദിനപത്രത്തിന്റെ മുഖപേജാണ് പുരസ്‌കാരത്തിന് അര്‍ഹമായത്. 10000 രൂപയും പ്രശസ്തിപത്രവുമാണ് പുരസ്‌കാരം.
മുതിര്‍ന്ന പത്രപ്രവര്‍ത്തകരായ പിജെ മാത്യു, എം ബാലഗോപാലന്‍, മലീഹ രാഘവയ്യ എന്നിവരടങ്ങിയ ജൂറിയാണ് ജേതാവിനെ നിര്‍ണയിച്ചത്. മലപ്പുറം കോഡൂര്‍ ആല്‍പറ്റ കുളമ്പയിലെ അലവിക്കുട്ടിയുടെയും ഫാത്തിമയുടെയും മകനാണ് ജലീല്‍. ഷാഹിനയാണ് ഭാര്യ. മക്കള്‍: മുഹമ്മദ് ഷാമില്‍, ഫാത്തിമ സന. ലേ ഔട്ടിനുള്ള തെരുവത്ത് രാമന്‍ പുരസ്‌കാരത്തിന് തുടര്‍ച്ചയായി ഇത് രണ്ടാംതവണയാണ് അബ്ദുല്‍ ജലീല്‍ അര്‍ഹനാവുന്നത്. പ്രദീപം പത്രാധിപരായിരുന്ന തെരുവത്ത് രാമന്റെ സ്മരണാര്‍ഥം അദ്ദേഹത്തിന്റെ കുടുംബം ഏര്‍പ്പെടുത്തിയതാണ് അവാര്‍ഡ്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക