|    Jul 23 Mon, 2018 3:27 pm
FLASH NEWS

മികച്ച പ്രവര്‍ത്തനത്തിന് ഹോണ്ടിയര്‍ പുരസ്‌കാരം ഒക്കല്‍ സഹകരണ ബാങ്കിന്

Published : 14th September 2017 | Posted By: fsq

 

പെരുമ്പാവൂര്‍: മികച്ച സഹകരണ ബാങ്കുകളുടെ പ്രവര്‍ത്തനത്തിനുള്ള ഈ വര്‍ഷത്തെ ഹോണ്ടിയര്‍ പുരസ്‌കാരം ഒക്കല്‍ സഹകരണ ബാങ്കിന്. അഖിലേന്ത്യാതലത്തില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവയ്ക്കുന്ന സഹകരണ ബാങ്കുകള്‍ക്ക്  നല്‍കിവരാറുള്ള പുരസ്—കാരമാണ് ഒക്കല്‍ സര്‍വീസ് സഹകരണ ബാങ്കിനെ തിരഞ്ഞെടുക്കാന്‍ കാരണമായത്. മുംബൈ ആസ്ഥാനമായിട്ടുള്ള ബാങ്കിങ് ഫ്രോണ്ടിയേഴ്—സ് മാഗസിനാണ് തിരഞ്ഞെടുത്തത്. അഖിലേന്ത്യാതലത്തില്‍ മികച്ച ചെയര്‍മനുള്ള പുരസ്—ക്കാരം ബാങ്ക് പ്രസിഡന്റ്— കെ ഡി ഷാജിക്കും ലഭിച്ചു. കൂടാതെ സേവനങ്ങള്‍ കൂടുതല്‍ സഹകാരികളിലേക്ക് എത്തിച്ച ബാങ്ക് എന്ന പുരസ്‌കാരവും ബാങ്ക് സ്വന്തമാക്കി. കാലഘട്ടത്തിനനുസരിച്ച് സഹകരണ മേഖലയില്‍ പുതിയ ആശയങ്ങളും സംരഭങ്ങളും ജനങ്ങളിലെത്തിച്ചതാണ് ബാങ്കിനെ അവാര്‍ഡിനര്‍ഹമാക്കിയത്്. കഴ്ഞ്ഞ 7,8 തിയ്യതികളില്‍ ജയ്—പൂരില്‍ നടന്ന ചടങ്ങില്‍ ബാങ്ക് പ്രസിഡന്റ്—  കെ ഡി ഷാജിയും, വൈസ് പ്രസിഡന്റ്— പി ഡി ശ്രീമോനും പുരസ്—കാരങ്ങള്‍ ഏറ്റുവാങ്ങി.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss