|    Dec 16 Sat, 2017 1:29 am
FLASH NEWS

മികച്ച പ്രധാനാധ്യാപകനുള്ള അവാര്‍ഡ് വി രാജേഷിന്

Published : 14th October 2016 | Posted By: Abbasali tf

പുത്തനത്താണി: സമഗ്ര സ്‌കൂള്‍ ജൈവപച്ചക്കറി കൃഷിയില്‍ സംസ്ഥാനത്തെ മികച്ച പ്രധാനാധ്യാപകനുള്ള പുരസ്‌കാരം പറവന്നൂര്‍ ഇഎംഎഎല്‍പി സ്‌കൂള്‍ പ്രധാനാധ്യാപകന്‍ വി രാജേഷിന്. കുട്ടികള്‍ക്ക് ഉച്ചഭക്ഷണത്തിന് വിഷരഹിത പച്ചക്കറി ലഭ്യമാക്കുകയെന്ന ഉദ്ദേശ്യത്തോടെയാണ് പച്ചക്കറികൃഷി തുടങ്ങിയത്. ഹരിത ക്ലബ്ബ് കണ്‍വീനര്‍ സിറാജുദ്ദീന്‍ തെയ്യമ്പാട്ടില്‍, പിടിഎ പ്രസിഡന്റ് ടി ഇസ്മായില്‍, മാനേജര്‍ ടി ൈശഖ് അബ്ദുല്ല എന്നിവരുടെ നേതൃത്വത്തില്‍ കല്‍പകഞ്ചേരി കൃഷി ഓഫിസര്‍ പി രമേഷ്‌കുമാറിന്റെ മേല്‍നോട്ടത്തിലായിരുന്നു കൃഷി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക