|    Jun 28 Wed, 2017 5:46 am
FLASH NEWS

മികച്ച പ്രകടനം കാഴ്ചവച്ച് തോമസ് മാഷിന്റെ ചുണക്കുട്ടികള്‍

Published : 23rd November 2016 | Posted By: SMR

അടുത്ത പത്ത് വര്‍ഷത്തിനിടയില്‍ ജില്ലയില്‍ നിന്നും ഒരു ഒളിംപിക്‌സ് മെഡല്‍ കരസ്ഥമാക്കുക എന്ന ഉദ്ദേശത്തോടെ ആരംഭിച്ച ജില്ലാ പഞ്ചാത്തിന്റെ പദ്ധതിയായ വിഷന്‍ 20-20 യിലെ ദ്രോണാചര്യ കെ പി തോമസ് മാഷ് പരീശിലിപ്പിക്കുന്ന വണ്ണപ്പുറം എസ്എന്‍വിഎച്ച്എസിലെ വിദ്യാര്‍ഥികളാണ് ജില്ലാ സ്‌കൂള്‍ കായികമേളയിലെ താരങ്ങള്‍.68 കുട്ടികളാണ് വിവിധ ഇനങ്ങളില്‍ മത്സരിച്ചത്.എന്നാല്‍ 66 പേര്‍ മെഡല്‍ കരസ്ഥ—മാക്കി ഒന്നാം സ്ഥാനത്തെത്തി.35 ലക്ഷം രുപയാണ് വിഷന്‍ 20-20യ്ക്ക് ജില്ലാ പഞ്ചായത്ത് മാറ്റി വെച്ചിരിക്കുന്നത്.ഇതു കൂടാതെ മികച്ച കായിക താരങ്ങളെ വളര്‍ത്തിയെടുക്കാന്‍ സംസ്ഥാന തലത്തില്‍ ലോക മലയാളി അസോസിയേഷന്റെ നേതൃത്വത്തില്‍ ഇടുക്കി കേന്ദ്രമാക്കി പുതിയ പദ്ധതി രൂപരേഖയും തയ്യാറാക്കി വരികയാണ്.ജില്ലയില്‍ ആധുനിക സംവിധാനത്തോടെ ഒരു സ്‌റ്റേഡിയം നിര്‍മ്മിക്കാനും പദ്ധതിയുണ്ട്.സംസ്ഥാനത്തു നിന്നും തിരഞ്ഞെടുക്കുന്ന എട്ടുവയസുള്ള കായികതാരങ്ങളെയാണ് ഈ പദ്ധതിയിലേയ്ക്ക് തിരഞ്ഞെടുക്കുന്നത്.സംസ്ഥാനത്തെ മികച്ച കായിക താരങ്ങള്‍ പരിശീലക വേഷത്തിലെത്തുമെന്നും കെപി തോമസ് മാഷ് തേജസിനോട് പറഞ്ഞു.മുന്‍ ചീഫ് സെക്രട്ടറി  ജിജി തോംസനാണ് പദ്ധതിയുടെ കോര്‍ഡിനേറ്ററായെത്തുന്നത്.തൊടുപുഴയിലാണ് സ്റ്റേഡിയവും വിദ്യാര്‍ഥികള്‍ക്ക് പരിശീലനത്തിനാവശ്യമായ സിന്തറ്റിക് ട്രാക്കിനും ശ്രമം നടത്തുന്നത്.ഇത്തവണ മത്സരത്തിനെത്തിയ കുട്ടികള്‍ ജില്ലയുടെ കായികമേളയിലെ മികച്ച ഭാവി വാഗ്ദനങ്ങളാണെന്നും അദേഹം പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക