|    Dec 16 Sun, 2018 7:27 am
FLASH NEWS

മികച്ച പിടിഎ അവാര്‍ഡ് നാലാം തവണയും ഒഴുകൂര്‍ ജിഎംയുപി സ്‌കൂളിന്‌

Published : 6th August 2018 | Posted By: kasim kzm

കൊണ്ടോട്ടി: ജില്ലയിലെ മികച്ച പ്രൈമറി സ്‌കൂള്‍ പിടിഎയ്ക്കുള്ള അവാര്‍ഡ് ഇത്തവണയും ഒഴുകൂര്‍ ജിഎംയുപി സ്‌കൂളിന്. ഇതു നാലാം തവണയാണ് സ്‌കൂളിന് അവാര്‍ഡ് ലഭിക്കുന്നത്. ജനപങ്കാളിത്തത്തോടെ 2017-18 വര്‍ഷം പിടിഎയുടെ നേതൃത്വത്തില്‍ നടപ്പാക്കിയ മികച്ച പ്രവര്‍ത്തനങ്ങളാണ് അവാര്‍ഡിന് അര്‍ഹമാക്കിയത്. കെ ജാബിര്‍ പ്രസിഡന്റായിട്ടുള്ള പിടിഎ കമ്മിറ്റിയാണ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.
രക്ഷിതാക്കളെ ശാക്തീകരിക്കുന്നതിന് നിരന്തര രക്ഷാകര്‍തൃശാക്തീകരണ ശില്‍പശാല, വിദ്യാലയം സൗന്ദര്യവല്‍ക്കരിച്ചുകൊണ്ടുള്ള പൊടിരഹിത വിദ്യാലയ പദ്ധതി, മുഴുവന്‍ കുട്ടികള്‍ക്കും ശുദ്ധീകരിച്ച കുടിവെള്ളം ലഭ്യമാക്കുന്നതിന് തെളിനീര് പദ്ധതി, സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന മിടുക്കരായകുട്ടികളെ ദത്തെടുക്കുന്നതിനായി ഡോ.കെ സി മൊയ്തീന്‍ എന്‍ഡോവ്‌മെന്റ്, പ്രതിഭകള്‍ക്കായി ഇനിയും മുന്നോട്ട്, രക്ഷിതാക്കള്‍ക്കായി ആത്മജ്യോതി റഫറന്‍സ് ലൈബ്രറി,മിടുക്കരായ വായനക്കാര്‍ക്ക് വായന തിളക്കം ക്യാഷ് അവാര്‍ഡ്, ലൈബ്രറി ശാക്തീകരണത്തിനായി അക്ഷരദക്ഷിണ പദ്ധതി, യുപി വിഭാഗത്തിലെ മുഴുവന്‍ ക്ലാസുകളും സ്മാര്‍ട്ട്‌റൂമുകള്‍, വിവിധ സാമൂഹിക ബന്ധിത പ്രവര്‍ത്തനങ്ങളായ കാര്‍ഷിക പ്രവര്‍ത്തനങ്ങള്‍,നിരാലംബര്‍ക്കുള്ള കൈത്താങ്ങ് പദ്ധതി,വിളക്കണക്കാം ഊര്‍സംരക്ഷണ പദ്ധതി, പൈക്കൂട്ട്, അരുമയ്‌ക്കൊരുതലോടല്‍, മഴത്തുള്ളിക്കൊരിടം ജലസംരക്ഷണ പദ്ധതി തുടങ്ങി ഒട്ടേറെ പ്രവര്‍ത്തനങ്ങള്‍ പിടിഎയുടെ നേതൃത്വത്തില്‍ നടന്നുവരുന്നുണ്ട്.
പ്രധാനാധ്യാപകന്‍ അബ്ദു വിലങ്ങപ്പുറം, കോഡിനേറ്റര്‍ ആര്‍ കെ ദാസ്, എസ്എംസി ചെയര്‍മാന്‍ കെ സി അബ്ബാസലി, എം ടി മൊയ്തീന്‍കുട്ടി, കെ മൊയ്തീന്‍കുട്ടി, കെ വി ബാപ്പു, സി ബഷീര്‍,ബാവ പള്ളിമുക്ക്, പി ഗഫൂര്‍ തുടങ്ങിയവരാണ് പ്രര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss