|    May 30 Tue, 2017 4:44 pm
FLASH NEWS

മികച്ച പട്ടികജാതി-വര്‍ഗ കോര്‍പറേഷന്‍ ഓഫിസായി കാഞ്ഞങ്ങാടിനെ തിരഞ്ഞെടുത്തു

Published : 17th April 2016 | Posted By: SMR

കാഞ്ഞങ്ങാട്:സംസ്ഥാനത്തെ മികച്ച പട്ടികജാതി, പട്ടികവര്‍ഗ കോര്‍പറേഷന്‍ ഓഫിസായി കാഞ്ഞങ്ങാട് പ്രവര്‍ത്തിക്കുന്ന ജില്ലാ ഓഫിസിനെ തിരഞ്ഞെടുത്തു. വിവിധ പദ്ധതികളിലായി വായ്പാ വിതരണം നല്‍കിയതിലും തിരിച്ചടവ് ഉണ്ടാക്കിയതിനും പരിഗണിച്ചാണ് അവാര്‍ഡ്.
വിവിധ പദ്ധതികളിലായി 566 പട്ടികജാതി പട്ടികവര്‍ഗ ഗുണഭോക്താക്കള്‍ക്ക് 375 ലക്ഷം രൂപ വായ്പ വിതരണം ചെയ്യുകയും 306 ലക്ഷം രൂപ തിരിച്ചടവ് ഉണ്ടാക്കുകയും ചെയ്തു. തൃശൂരില്‍ നടന്ന കോര്‍പറേഷന്റെ വാര്‍ഷിക യോഗത്തില്‍ മാനേജിങ് ഡയറക്ടര്‍ ടി ആര്‍ രഞ്ചുവില്‍ നിന്നും കാസര്‍കോട് ജില്ലാ മാനേജര്‍ ടി വി ഷാജി അവാര്‍ഡ് ഏറ്റു വാങ്ങി. കോര്‍പറേഷന്‍ ബോര്‍ഡ് അംഗം കെ ബാബുരാജ് സംബന്ധിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day