|    Jun 22 Fri, 2018 8:44 am
FLASH NEWS
Home   >  Todays Paper  >  page 10  >  

മികച്ച തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് കേരളത്തിന് പുരസ്‌കാരങ്ങള്‍

Published : 25th January 2017 | Posted By: fsq

 

തിരുവനന്തപുരം: ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന്റെ നടത്തിപ്പില്‍ വിവിധ മേഖലകളില്‍ മികവു പ്രകടിപ്പിച്ചിട്ടുള്ള സംസ്ഥാനങ്ങള്‍ക്കും സര്‍ക്കാര്‍ വകുപ്പുകള്‍ക്കും പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കും വിവിധ തലങ്ങളിലുള്ള തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കുമായി തിരഞ്ഞെ ടുപ്പ് കമ്മീഷന്‍ ഏര്‍പ്പെടുത്തിയിട്ടുള്ള പുരസ്‌കാരങ്ങളില്‍ ഈ വര്‍ഷം മികച്ച സംസ്ഥാനത്തിനുള്‍െപ്പടെ 4 പുരസ്‌കാരങ്ങള്‍ കേരളത്തിന് ലഭിച്ചു. വിവരസാങ്കേതിക വിദ്യ തിരഞ്ഞെടുപ്പിന് ഫലപ്രദമായി വിനിയോഗിച്ച  ഏറ്റവും നല്ല സംസ്ഥാനത്തിനുള്ള പുരസ്‌കാരം സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍ ഇ കെ മാജിക്കും തിരഞ്ഞെടുപ്പിന്റെ നടത്തിപ്പില്‍ വിവിധ വിഭാഗങ്ങളില്‍ മികവു പ്രകടിപ്പിച്ച ഉദ്യോഗസ്ഥര്‍ക്കുള്ള പുരസ്‌കാരങ്ങളില്‍ നവീനമായ ആശയങ്ങള്‍ രൂപകല്‍പന ചെയ്തു നടപ്പാക്കിയതിന് അന്നത്തെ കണ്ണൂര്‍ ജില്ലാ കലക്ടര്‍ പി ബാലകിരണിനും സുരക്ഷാ ക്രമീകരണങ്ങള്‍ ഫലപ്രദമായി നടപ്പാക്കിയതിന് അന്നത്തെ കണ്ണൂര്‍ പോലിസ് സൂപ്രണ്ടായിരുന്ന ഹരിശങ്കറിനും  തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ മികവാര്‍ന്ന പ്രവര്‍ത്തനം കാഴ്ചവച്ച പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കുള്ള പുരസ്‌കാരം കേരള  സ്‌റ്റേറ്റ് ഐടി മിഷനും  ലഭിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss