|    Sep 20 Wed, 2017 9:48 pm
FLASH NEWS

മികച്ച ക്ഷീരസംഘത്തിനുള്ള പുരസ്‌കാരം വാഴത്തോപ്പ് സൊസൈറ്റിക്ക്

Published : 28th November 2016 | Posted By: SMR

വാഴത്തോപ്പ്: ഇടുക്കി ബ്ലോക്ക് ക്ഷീരവികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ വാഴത്തോപ്പില്‍ ക്ഷീരകര്‍ഷക സംഗമവും കന്നുകാലി പ്രദര്‍ശനവും നടന്നു. വാഴത്തോപ്പ്, മണിയാറന്‍കുടി, ചേറ്റാനിക്കട, കരിമ്പന്‍, കാല്‍വരിമൗണ്ട്, പാണ്ടിപ്പാറ, തങ്കമണി, നെല്ലിപ്പാറ, ഉദയഗിരി, കുളമാവ് ക്ഷീരസംഘങ്ങളിലെ കര്‍ഷകരുടെ സംഗമമാണ് നടന്നത്.ഇടുക്കി ബ്ലോക്കില്‍ ഏറ്റവുംകൂടുതല്‍ പാല്‍ സംഭരിച്ച ക്ഷീര സഹകരണ സംഘത്തിനുള്ള അവാര്‍ഡ് വാഴത്തോപ്പ് ക്ഷീരോത്പാദക സഹകരണ സംഘം കരസ്ഥമാക്കി. മികച്ച പശുവിനുള്ള സമ്മാനം വാഴത്തോപ്പ് ചേറ്റാനിയില്‍ ജോര്‍ജിനു ലഭിച്ചു. കുന്നത്ത് മത്തായിയുടെ പശുവിന് രണ്ടാം സ്ഥാനം ലഭിച്ചു. മികച്ച കിടാരിക്കുള്ള ഒന്നാംസ്ഥാനം കുന്നത്ത് മത്തായിയും രണ്ടാംസ്ഥാനം കടമ്പനാട്ട് ജോസും സ്വന്തമാക്കി.മികച്ച കന്നുകുട്ടിക്കുള്ള ഒന്നാംസ്ഥാനം പരത്തിനാല്‍ അപ്പച്ചനും രണ്ടാംസ്ഥാനം ചക്കാലക്കല്‍ തോമസും കരസ്ഥമാക്കി. ക്ഷീരകര്‍ഷകരുടെ മക്കളില്‍ എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകളില്‍ ഉന്നതവിജയം നേടിയവരെയും ദേശീയ പഞ്ചഗുസ്തി ചാംപ്യന്‍മാരായ ഭൂമിയാംകുളം മുണ്ടനാനിയില്‍ ജിന്‍സി ജോസിനെയും മകള്‍ ആന്‍സലെറ്റ് ജോസിനെയും സമ്മേളനത്തില്‍ ആദരിച്ചു.കന്നുകാലി പ്രദര്‍ശനം ബ്ലോക്ക് പഞ്ചായത്തംഗം ടിന്റു സുഭാഷ് ഉദ്ഘാടനംചെയ്തു.പ്രദര്‍ശനം  ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആഗസ്തി അഴകത്ത്  ഉദ്ഘാടനംചെയ്തു.പഞ്ചായത്ത് പ്രസിഡന്റ് ആന്‍സി തോമസ് അധ്യക്ഷത വഹിച്ചു.ഡയറി ക്വിസ് സീനിയര്‍ ക്ഷീരവികസന ഓഫിസര്‍ ബെറ്റി ജോഷ്വയും ക്ഷീരവികസന സെമിനാര്‍ ക്ഷീരവികസന വകുപ്പ് അസിസ്റ്റന്റ് ഡയറക്ടര്‍ ജീജ സി കൃഷ്ണനും വകുപ്പ് മേധാവികളായ പി പി ബിന്ദുമോന്‍, റോമിയോ സണ്ണി എന്നിവരും നയിച്ചു. പഞ്ചായത്ത് വൈസ്പ്രസിഡന്റ് ടോമി കൊച്ചുകുടിയില്‍, വാഴത്തോപ്പ് പഞ്ചായത്തംഗങ്ങള്‍, വാഴത്തോപ്പ് ആപ്‌കോസ് പ്രസിഡന്റ് ജോസ് കടമ്പനാട്ട്,       സെക്രട്ടറി മേരിക്കുട്ടി മാത്യു, മറ്റു സംഘം പ്രസിഡന്റുമാര്‍ സംസാരിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക