|    Dec 16 Sun, 2018 2:43 pm
FLASH NEWS

മികച്ച കൃഷി ഓഫിസര്‍ സിന്ധുവിന് യാത്രയയപ്പ്

Published : 28th May 2018 | Posted By: kasim kzm

പട്ടാമ്പി: സ്ഥലംമാറ്റം ലഭിച്ച വിളയൂര്‍ കൃഷി ഓഫിസര്‍ വി പി സിന്ധുവിന് ഇന്നുച്ചയ്ക്ക് 2.30ന് വിളയൂര്‍ കൃഷി ഓഫിസില്‍ യാത്രയയപ്പ് നല്‍കും. വിളയൂര്‍, പഞ്ചായത്ത് ഭരണസമിതിയുടെയും പാടശേഖര സമിതികളുടെയും കര്‍ഷകരുടെയും നാട്ടുകാരുടെയും നേതൃത്വത്തിലാണ് യാത്രയപ്പ് നല്‍കുന്നത്.
കാര്‍ഷിക മേഖലയ്ക്ക് ഉണര്‍വേകിയ വിളയൂര്‍ കൃഷി ഓഫിസര്‍ വി പി സിന്ധുവിനെ 2017 ല്‍ സംസ്ഥാനത്തെ മികച്ച കൃഷി ഓഫിസറായി തിരഞ്ഞെടുത്തിരുന്നു.
ജില്ലയിലെ മികച്ച കൃഷി ഓഫിസര്‍ക്കുള്ള പുരസ്‌കാരം ലഭിച്ചതിന് തൊട്ടുപിന്നാലെയാണ് സംസ്ഥാനത്തെ മികച്ച കൃഷി ഓഫിസറായി വി പി സിന്ധുവിനെ തിരഞ്ഞെടുത്തിരുന്നത്. ഈ പുരസ്‌കാരങ്ങളെല്ലാം വിളയൂരിന്റെ കാര്‍ഷികമേഖലക്കും വലിയ ഉണര്‍വാണ് നല്‍കിയിത്.
ജൈവപച്ചക്കറിക്കൃഷിരംഗത്തെ പ്രവര്‍ത്തനങ്ങള്‍, നെല്‍ക്കൃഷിയിലെ കൂട്ടുകൃഷി, കരക്കൃഷി, തരിശുരഹിത പഞ്ചായത്തിനുള്ള പ്രവര്‍ത്തനങ്ങള്‍, സോഷ്യല്‍ മീഡിയയെ കാര്‍ഷികരംഗത്ത് ഫലപ്രദമായി വിനിയോഗിക്കുവാന്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവയെല്ലാം അംഗീകാരത്തിലേക്ക് നയിച്ചു.
റിട്ട. കൃഷി ഓഫിസര്‍ പി എം ജോഷിയാണ് ഭര്‍ത്താവ്. 2014ല്‍ പി എം ജോഷിക്കും മികച്ച കൃഷി ഓഫീസര്‍ക്കുള്ള സംസ്ഥാനപുരസ്‌കാരം ലഭിച്ചിരുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss