|    Oct 20 Fri, 2017 9:43 pm
FLASH NEWS

മികച്ച കലക്ഷനുള്ള പാലക്കാട് -തോലന്നൂര്‍ റൂട്ട് കെഎസ്ആര്‍ടിസി കൈയൊഴിയുന്നു

Published : 17th November 2016 | Posted By: SMR

കുഴല്‍മന്ദം:  മികച്ച കലക്ഷനുള്ള പാലക്കാട് -തോലന്നൂര്‍ റൂട്ട് കെഎസ്ആര്‍ടിസി കൈയൊഴിയുന്നു. നാലു കെഎസ്ആര്‍ടി സി ബസ്സുകള്‍ സര്‍വീസ് നടത്തിയിരുന്ന ഈ റൂട്ടില്‍ ഒരു ബസ് സര്‍വീസ് മാത്രമാക്കി ചുരുക്കി. ചില ഉദ്യോഗസ്ഥരുടെ കെടുകാര്യസ്ഥതയാണ് ഇതിനു പിന്നിലുള്ളതെന്ന് ആരോപണമുണ്ട്. പാലക്കാട് ഡിപ്പോയില്‍ തന്നെ കൂടുതല്‍ കലക്ഷനുള്ള കെഎസ്ആര്‍ടിസി റൂട്ടായിരുന്നു തോലന്നൂര്‍-പാലക്കാട്  ബസ് റൂട്ട്. പാലക്കാട് -തോലന്നൂര്‍ (രണ്ട്). പാലക്കാട്  -പഴമ്പാലക്കോട്. പാലക്കാട് -പേഴുംകാട് എന്നിങ്ങനെയായിരുന്നു സര്‍വീസ് നടത്തിയിരുന്നത്. മാസങ്ങള്‍ക്കു മുന്‍പു രണ്ടു സര്‍വീസ് നിര്‍ത്തലാക്കി. കഴിഞ്ഞ  ദിവസം ഒന്നും കലക്ഷന്‍ കുറവാണെന്ന കാരണത്താലാണ് സര്‍വീസ് നിര്‍ത്തിയതെന്നാണ് അധികൃതരുടെ ഭാഷ്യം. കെഎസ് ആര്‍ടിസിയുടെ  സമയത്ത് സ്വകാര്യ ബസ് കേറി വന്നു കലക്ഷന്‍  കുറവാക്കുന്നുവെന്നും നാട്ടുകാര്‍ ആരോപിക്കുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക