|    Oct 18 Thu, 2018 10:19 am
FLASH NEWS

മാഹി വീണ്ടും മദ്യപരുടെ കൈകളിലേക്ക്

Published : 14th September 2017 | Posted By: fsq

 

മാഹി: മാഹി വീണ്ടും മദ്യപരുടെ കൈകളിലേക്ക്. സുപ്രിംകോടതിയുടെ ഇടപെടല്‍ മൂലം കഴിഞ്ഞ ഏപ്രില്‍ മാസം മുതല്‍ പൂട്ടേണ്ടി വന്ന മാഹിയിലെ മദ്യഷാപ്പുകള്‍ കഴിഞ്ഞ ദിവസം വൈകീട്ട് മുതല്‍ തുറന്ന് പ്രവര്‍ത്തനം ആരംഭിച്ചു. മദ്യഷോപ്പുകള്‍ തുറക്കാനുള്ള പുതുച്ചേരി സര്‍ക്കാരിന്റെ ഉത്തരവ് ചൊവ്വാഴ്ച എക്‌സൈസ് കമ്മീഷണര്‍ കൂടിയായ അഡ്മിനിസ്‌ട്രേറ്റര്‍ക്ക് ലഭിച്ചതോടെയാണ് മദ്യഷോപ്പുകള്‍ തുറന്ന് പ്രവര്‍ത്തനമാരംഭിക്കുന്നത്. മാഹി ദേശീയപാതയോരത്തെ പൂട്ടിയ 32 മദ്യഷോപ്പുകളില്‍ 16 എണ്ണം ചൊവ്വാഴ്ചയും 13 എണ്ണം ഇന്നലെയും തുറന്ന് പ്രവര്‍ത്തനമാരംഭിച്ചു. അടച്ചിട്ടിരിക്കുന്ന മദ്യേഷാപ്പുകളില്‍ ചിലത് അറ്റകുറ്റപ്പണികള്‍ നടത്തി തുറക്കാനുള്ള ഒരുക്കത്തിലാണ്. മദ്യഷോപ്പുകള്‍ അടച്ചിട്ടതോടെ തൊഴില്‍ നഷ്ടപ്പെട്ട തൊഴിലാളികളും വരുമാനം കുറഞ്ഞ ചുമട്ടുതൊഴിലാളികളും സന്തോഷത്തിലാണ്. പൂട്ടിയിടേണ്ടി വന്നിരുന്ന 32 മദ്യഷോപ്പുകളില്‍ ചിലത് മാഹിയിലെ ഉള്‍പ്രദേശങ്ങളിലേക്ക് മാറ്റി സ്ഥാപിക്കാനുള്ള ശ്രമം തദ്ദേശീയരുടെ ശക്തമായ പ്രതിരോധത്തിനാല്‍ സാധ്യമായിരുന്നില്ല. എന്നാല്‍ കഴിഞ്ഞ അഞ്ചുമാസത്തോളം മാഹിയി ല്‍ ഉണ്ടായിരുന്ന സൈ്വര ജീവിതം മാഹിക്കാര്‍ക്ക് നഷ്ടമായിരിക്കുകയാണ്. ബസ്സുകളിലും തീവണ്ടികളിലും മദ്യപരുടെ ശല്യവും പോക്കറ്റടിയും യാത്രക്കാര്‍ക്കു തിരിച്ചടിയാവും. മാത്രമല്ല, ബാറുകള്‍ അടച്ചതോടെ പ്ലാസ്റ്റിക് മാലിന്യവും കുറഞ്ഞിരുന്നു. ഇനി പതിവുപോലെ പ്ലാസ്റ്റിക് മാലിന്യം കുന്നുകൂടാനും ബാറുകള്‍ തുറക്കുന്നത് കാരണമാവും.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss