|    Jun 25 Mon, 2018 11:29 am
FLASH NEWS

മാഹി ഇരട്ടക്കൊല: എംഎല്‍എയുടെ ഡിജിപി സന്ദര്‍ശനം വിവാദത്തില്‍

Published : 10th May 2018 | Posted By: kasim kzm

തലശ്ശേരി: മാഹി ഇരട്ടക്കൊലപാതകം സംബന്ധിച്ച് സംഭവസ്ഥലം സന്ദര്‍ശിക്കുന്നതിന്റെ ഭാഗമായി തലശ്ശേരി ഗസ്റ്റ് ഹൗസില്‍ എത്തിച്ചേര്‍ന്ന കേരള, പുതുച്ചേരി സംസ്ഥാന ഡിജിപിമാരെ കാണാന്‍ സിപിഎം നേതാവും എംഎല്‍എയുമായ എ എന്‍ ശംസീര്‍ എത്തിയത് വിവാദത്തില്‍.
സിപിഎം കേസുകള്‍ കൈകാര്യം ചെയ്യുന്ന പ്രമുഖ ക്രിമിനല്‍ അഭിഭാഷകന്‍ കെ വിശ്വനൊപ്പമാണ് ശംസീര്‍ ഇരുവരെയും സന്ദര്‍ശിക്കാനെത്തിയത്. കേസ് അന്വേഷണം സംബന്ധിച്ച് കേന്ദ്ര ഭരണ പ്രദേശമായ പുതുച്ചേരിയിലെയും കേരളത്തിലെയും ഡിജിപിമാര്‍ അടച്ചിട്ട മുറിയിലായിരുന്നു ചര്‍ച്ച നടത്തിയത്. ഇരുവരും രണ്ടു മണിക്കൂര്‍ സ്വകാര്യ സംഭാഷണം നടത്തിയ ശേഷമാണ് സിപിഎം നേതാവ് അഭിഭാഷകനൊപ്പം ഗസ്റ്റ് ഹൗസില്‍ എത്തിയത്. ഇതേക്കുറിച്ച് മാധ്യമ പ്രവര്‍ത്തകര്‍ ഡിജിപിയോട് അന്വേഷിച്ചപ്പോള്‍ കേസന്വേഷണം ത്വരിതപ്പെടുത്തണമെന്ന് അഭ്യര്‍ഥിക്കാനാണ് ഇരുവരും സന്ദര്‍ശിച്ചതെന്നായിരുന്നു വിശദീകരണം.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss