|    Jan 24 Tue, 2017 4:54 pm
FLASH NEWS

മാഹിയില്‍ സി കെ ഉമര്‍ എസ്ഡിപിഐ സ്ഥാനാര്‍ഥി

Published : 26th April 2016 | Posted By: SMR

മാഹി: പുതുച്ചേരി സംസ്ഥാനത്തെ മാഹി നിയോജമണ്ഡലത്തില്‍ മല്‍സരിക്കാന്‍ എസ്ഡിപിഐ തീരുമാനം. എസ്ഡിപിഐ കണ്ണൂര്‍ ജില്ലാ വൈസ്പ്രസിഡന്റും മത സാമുഹിക സാംസ്‌കാരിക മേഖലയിലെ സജീവസാന്നിധ്യവും പത്രപ്രവര്‍ത്തകനുമായ സി കെ ഉമറാണ് എസ്ഡിപിഐ സ്ഥാനാര്‍ഥി.
മാഹി പന്തക്കല്‍ മൂലക്കടവ് സ്വദേശിയാണ്. മാഹി മുസ്‌ലിം കോ-ഓഡിനേഷന്‍ ജനറല്‍ സെക്രട്ടറി, തലശ്ശേരി ഐസിസി ജനറല്‍ സെക്രട്ടറി, പന്തക്കല്‍ മഹല്ല് സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. നിലവില്‍ എസ്ഡിപിഐ കണ്ണൂര്‍ ജില്ലാ വൈസ് പ്രസിഡന്റാണ്.
ജില്ലാ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. പാനൂര്‍ സബ് ജില്ലയിലെ കൂരാറ ഗവ.എല്‍പി സ്‌കൂളില്‍ നിന്ന് 34വര്‍ഷത്തെ സര്‍വീസിന് ശേഷം വിരമിച്ചു. ഭാര്യ: പന്തക്കല്‍ മീത്തല്‍ കണ്ണോത്ത് ബീവി. ആറ് മക്കളുണ്ട്. പത്രപ്രവര്‍ത്തകന്‍ കൂടിയാണ്.
മാഹി നിയോജക മണ്ഡലം എസ്ഡിപിഐ സ്ഥാനാര്‍ഥി സി കെ ഉമറിന്റെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് കണ്‍വന്‍ഷന്‍ സംഘടിപ്പിച്ചു. എസ്ഡിപിഐ കോഴിക്കോട് ജില്ലാ സെക്രട്ടറി സാലിം അഴിയൂര്‍ ഉദ്ഘാടനം ചെയ്തു. സി പി നൗഫല്‍ അധ്യക്ഷത വഹിച്ചു.
സ്ഥാനാര്‍ഥി ഉമര്‍ സംസാരിച്ചു. തിരഞ്ഞെടുപ്പ് കമ്മിറ്റി ഭാരവാഹികളായി സി പി നൗഫല്‍(ചെയര്‍മാന്‍), പി നാസര്‍(ജനറല്‍ കണ്‍വീനര്‍), വി പി അശ്ഫാഖ്(ധനകാര്യം), സലിം അഴിയൂര്‍(പ്രോഗ്രാം), ജംഷീര്‍ മാഹി(പബ്ലിസിറ്റി), സി പി അബ്ദുല്‍ അസീസ്(സ്‌ക്വാഡ്), സിയഖാലിദ്(മീഡിയ), എ ഹൈദര്‍ അലി(ചീഫ് ഏജന്റ്), മുഹമ്മദ് ഖലീല്‍(ഗൈഡ്) എന്നിവരെ തിരഞ്ഞെടുത്തു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 65 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക