|    Aug 21 Mon, 2017 9:05 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

മാഹിയില്‍ രണ്ട് കിലോ സ്വര്‍ണവും, പണവും പിടികൂടി

Published : 20th October 2016 | Posted By: SMR

നാദാപുരം: മാഹി റെയില്‍വേ സ്‌റ്റേഷന്‍ പരിസരത്ത് വന്‍ സ്വര്‍ണവേട്ട. രണ്ടുകിലോയിലധികം സ്വര്‍ണവും 12 ലക്ഷം രൂപയും നാദാപുരം എക്‌സൈസ് സംഘം പിടിച്ചെടുത്തു. കോഴിക്കോട് നടുവണ്ണൂര്‍ മൂലാട് സ്വദേശി ചീനിക്കണ്ടി ജിംജിത്തി (28)ല്‍ നിന്നാണ് സ്വര്‍ണവും പണവും കണ്ടെത്തിയത്.
ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണറുടെ നിര്‍ദേശപ്രകാരം ഇന്നലെ വൈകുന്നേരം മൂന്നരമണിക്ക് ജില്ലാ അതിര്‍ത്തിയില്‍ മദ്യം കടത്തുന്നത് പരിശോധിക്കാനെത്തിയ എക്‌സൈസ് സംഘം ദുരൂഹ സാഹചര്യത്തില്‍ ബാഗുമായി നില്‍ക്കുന്ന യുവാവിനെ പരിശോധിച്ചപ്പോഴാണ് ബാഗില്‍ സൂക്ഷിച്ച പണവും സ്വര്‍ണവും കണ്ടെത്തിയത്.ഷിംജിത്തിനെ ചോമ്പാല പോലിസിന് കൈമാറി. സ്വര്‍ണവും പണവും ഇന്‍കംടാക്‌സ് അധികൃതരെ ഏല്‍പ്പിച്ചു. എക്‌സൈസ് ഓഫിസര്‍ ഷിജില്‍കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റിനു പിന്നില്‍.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക