|    Mar 28 Tue, 2017 2:10 am
FLASH NEWS

മാസ്‌ക്കുകള്‍

Published : 30th September 2016 | Posted By: SMR

അന്തരീക്ഷത്തില്‍ പരക്കുന്ന ഒരു മുടിയിഴയേക്കാള്‍ ചെറിയ പൊടിയാണ് വര്‍ഷത്തില്‍ 60 ലക്ഷം പേരുടെ മരണത്തിനിടയാക്കുന്നത്. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് ഇന്ത്യയെപ്പോലുള്ള ദരിദ്രനാടുകളിലെ 98 ശതമാനം നഗരങ്ങളിലെയും വായു മലിനമാണ്.
അതുകൊണ്ടായിരിക്കണം പലരും ഇപ്പോള്‍ മുഖംമൂടി ധരിക്കുന്നത്. ഗതാഗതം നിയന്ത്രിക്കുന്ന പോലിസുകാരും ബൈക്കുകളില്‍ യാത്ര ചെയ്യുന്നവരും ആസ്ത്മാ രോഗികളും മൂക്കുപൊത്തുന്ന പലതരം മാസ്‌ക്കുകള്‍ ഉപയോഗിക്കുന്നു. ഇവ എത്രമാത്രം ഉപകാരപ്രദമാണ്.
മാസ്‌ക്കുകളെപ്പറ്റി ഈയിടെ നടന്ന ഒരു പഠനം പ്രശസ്ത ശാസ്ത്രമാസികയായ നേച്വര്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. തുണി, കടലാസ്, പോളി പ്രൊപിലീന്‍ തുടങ്ങിയവകൊണ്ടു നിര്‍മിച്ചതാണ് മിക്ക മാസ്‌ക്കുകളും. ചെലവു കുറഞ്ഞതും കൂടുതല്‍ വ്യാപകവും തുണികൊണ്ടുള്ള മുഖംമൂടികളാണ്. അവ പല പ്രാവശ്യം കഴുകി ഉപയോഗിക്കാം. പഠനത്തില്‍ നിന്നു മനസ്സിലായത്, ഏതാണ്ട് 50 ശതമാനം പൊടി ശ്വാസകോശത്തിലെത്തുന്നത് അത് തടയുന്നുവെന്നത്രേ. അതായത്, ഡല്‍ഹിയെപ്പോലുള്ള ഒരു നഗരത്തില്‍ അതുകൊണ്ട് വലിയ കാര്യമില്ലെന്നു വ്യക്തം. പ്രത്യേകിച്ചും ഡീസല്‍ വാഹനങ്ങളില്‍നിന്നുള്ള പുകയിലെ നന്നെ ചെറിയ പൊടി തടയാന്‍ അതു പോരാ.
കൂടുതല്‍ മെച്ചപ്പെട്ട മാസ്‌ക്കുകള്‍ സൂക്ഷ്മമായി ഉപയോഗിക്കുന്നത് ഗുണകരമാണെങ്കിലും വായുമലിനീകരണം തടയുന്നതിനാണ് പ്രാധാന്യം കൊടുക്കേണ്ടതെന്നാണ് പഠനം സൂചിപ്പിക്കുന്നത്. വിശേഷിച്ചും ഒരു ക്യുബിക് മീറ്ററില്‍ 350 മൈക്രോ ഗ്രാം ധൂളിയുള്ള ഡല്‍ഹിയെപ്പോലുള്ള നഗരങ്ങളില്‍ പട്ടാളക്കാര്‍ ഉപയോഗിക്കുന്ന ഗ്യാസ് മാസ്‌ക് തന്നെ വേണ്ടിവരും.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day