|    Jun 19 Tue, 2018 2:54 am
Home   >  Todays Paper  >  page 11  >  

മാസ്റ്റര്‍ ബ്ലാസ്റ്ററിനരികെ മാസ്റ്റര്‍ ഹണ്ടര്‍

Published : 17th January 2017 | Posted By: fsq

 

പൂനെ: ക്രിക്കറ്റ് ഇതിഹാസം സചിന്‍ ടെന്‍ഡുല്‍ക്കറിന്റെ റെക്കോഡിനൊപ്പം ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി. പിന്തുടര്‍ന്ന് ബാറ്റ് ചെയ്യുമ്പോള്‍ സച്ചിന്‍ നേടിയ 17 സെഞ്ച്വറി എന്ന റെക്കോഡിനൊപ്പമാണ് കോഹ്‌ലി ഇടംപിടിച്ചിരിക്കുന്നത്്. ഇംഗ്ലണ്ടിനെതിരായ ഒന്നാം ഏകദിനത്തിലെ സെഞ്ച്വറിയോടെയാണ് താരം ഈ നേട്ടം കൈവരിച്ചത്. സചിന്‍ ഈ നേട്ടം കൈവരിച്ചത് 463 ഏകദിനങ്ങളില്‍ നിന്നാണെങ്കില്‍ 28കാരനായ കോഹ്‌ലി 177 ഏകദിനങ്ങില്‍ നിന്നാണ് നേട്ടം കൈവരിച്ചത്. കോഹ്‌ലിയുടെ 27ാം ഏകദിന സെഞ്ച്വറി ആണ് കഴിഞ്ഞ ദിവസം ഇംഗ്ലണ്ടിനെതിരെ നേടിയത്.മറുപടി ബാറ്റിങ്ങില്‍ സചിന്‍ സെഞ്ച്വറി നേടി ഇന്ത്യയെ വിജയത്തിലെത്തിച്ചത് 14 മല്‍സരങ്ങളിലാണെങ്കില്‍ കോഹ്‌ലിയുടെ സെഞ്ച്വറി കരുത്തില്‍ 15 മല്‍സരങ്ങളാണ് ഇന്ത്യ വിജയിച്ചത്. കോഹ്‌ലിയുടെ സെഞ്ച്വറിയുടെ പിന്‍ബലത്തില്‍ ഇന്ത്യ 300 റണ്‍സിന് മുകളില്‍ മറികടന്ന് ജയിക്കുന്നത് ഇത് എട്ടാം തവണയാണ്. ഇതില്‍ ആറെണ്ണവും മറുപടി ബാറ്റിങ്ങിലായിരുന്നു. മറുപടി ബാറ്റിങ്ങില്‍ കോഹ്‌ലി സെഞ്ച്വറി കണ്ടെത്താതിരുന്ന 35 മല്‍സരങ്ങളില്‍ 300 മുകളില്‍ റണ്‍സ് ഇന്ത്യ മറികടന്നത് ഏഴ് തവണ മാത്രമാണെന്നത് കോഹ്‌ലി പ്രതിഭാശാലിയുടെ മികവിനെ ഉയര്‍ത്തിക്കാട്ടുന്നു. മറുപടി ബാറ്റിങ്ങിനിറങ്ങുമ്പോള്‍ കോഹ്‌ലിയുടെ ബാറ്റിങ് ശരാശരി 64.94 ആണ്. എന്നാല്‍ ആദ്യം ബാറ്റ് ചെയ്യുമ്പോള്‍ 41.57 റണ്‍സ് മാത്രമാണ് താരത്തിന്റെ ശരാശരിയെന്നതാണ് മറ്റൊരു കൗതുകം.മൂന്ന് ഫോര്‍മാറ്റിലും നായകസ്ഥാനം ഏറ്റെടുത്ത ശേഷമുള്ള ആദ്യ മല്‍സരത്തില്‍ തന്നെ സെഞ്ച്വറിയോടെ ത്രസിപ്പിക്കുന്ന ജയം ഇന്ത്യക്ക് സമ്മാനിച്ച വിരാട് കോഹ്‌ലിക്ക്് അഭിനന്ദന പ്രവാഹം. 122 റണ്‍സിനൊപ്പം അഞ്ചാം വിക്കറ്റില്‍ കേദാര്‍ യാദവിനൊപ്പം 200 റണ്‍സിന്റെ കൂട്ടുകെട്ടും പടുത്തുയര്‍ത്തിയ കോഹ്‌ലിയെ ഇംഗ്ലണ്ട് താരങ്ങള്‍ വരെ പ്രശംസ കൊണ്ട് മൂടി. എന്നാല്‍ ഇംഗ്ലണ്ട് മുന്‍ ക്യാപ്റ്റനായ നായര്‍ ഹുസൈന്റെ പ്രശംസയാണ് വ്യത്യസ്തമായത്.കോഹ്‌ലി ഫുട്‌ബോള്‍ താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോയെപ്പോലെയാണെന്നാണ് ഹുസൈന്റെ വിലയിരുത്തല്‍. ക്രിസ്റ്റിയാനോയ്ക്ക് സ്വാഭാവികമായ  കഴിവുകളൊന്നുമില്ല, എന്നാല്‍ അദ്ദേഹം കഠിനാധ്വാനത്തിലൂടെ മികച്ചൊരു താരമായി മാറിയതാണ്. ക്രിക്കറ്റില്‍ കോഹ്‌ലിയും റൊണാള്‍ഡോയെപ്പോലെയാണ്. സ്വന്തം പ്രയത്‌നം കൊണ്ട് കരിയറില്‍ വിജയം നേടിയ വ്യക്തിയാണ് കോഹ്‌ലി. ഇംഗ്ലണ്ടിന്റെ മുന്‍ ക്യാപ്റ്റന്‍ മൈക്കിള്‍ വോണിന്റെ ട്വീറ്റ്് കോഹ്‌ലി അന്യഗ്രഹ ജീവിയാണെന്നും. തന്റെ അഭിപ്രായത്തിലെ ടെസ്റ്റിലേയും ഏകദിനത്തിലേയും ട്വന്റിയിലേയും മികച്ച താരം കോഹ്‌ലിയാണെന്നും വോണ്‍ ട്വീറ്റിലൂടെ പറഞ്ഞു.സോറി, മറന്നുപോയിഒന്നാം ഏകദിനത്തില്‍ മുന്‍ ഇന്ത്യന്‍ നായകന്‍ മഹേന്ദ്ര സിങ് ധോണിക്ക് ചെറിയൊരു അബദ്ധം പറ്റി.  നായകസ്ഥാനം കൈമാറിയത് മറന്നു പോയതുകൊണ്ടാണോ എന്നറിയില്ല കളിക്കിടെ, നായകന് മാത്രം ആവശ്യപ്പെടാന്‍ അവകാശമുള്ള ഡിആര്‍എസിന് ധോണി ആവശ്യപ്പെട്ടു. ഹര്‍ദിക് പാണ്ഡ്യയുടെ പന്ത് ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ഇയാന്‍ മോര്‍ഗന്റെ ബാറ്റിലുരസി ധോണിയുടെ കൈയ്യിലെത്തിയെങ്കിലും അമ്പയര്‍ ഔട്ട് നിഷേധിച്ചു. എന്നാല്‍ ധോണി ഉടന്‍ തന്നെ കൈകളുയര്‍ത്തി അമ്പയറോട് ഡിആര്‍എസ് ആവശ്യപ്പെട്ടെങ്കിലും പരിഗണിക്കപ്പെട്ടില്ല. ഉടന്‍ തന്നെ പുതു നായകന്‍ കോഹ്‌ലി ഡിആര്‍എസിന് ആവശ്യപ്പെടുകയും ഇന്ത്യക്ക് അനുകൂലമായി മൂന്നാം അമ്പയര്‍ വിധിക്കുകയും ചെയ്തു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss