|    May 24 Wed, 2017 9:21 pm
FLASH NEWS

‘മാസമുറതെറ്റിക്കുന്ന’ രാജന്‍സക്കറിയക്കെതിരെ വനിതാക്കമ്മീഷന്‍

Published : 12th July 2016 | Posted By: G.A.G

kasaba-new

കോഴിക്കോട് : നിതിന്‍ രഞ്ജി പണിക്കര്‍ സംവിധാനം ചെയ്ത കസബ എന്ന ചിത്രത്തിലെ വിവാദരംഗങ്ങള്‍ക്കെതിരെ വനിതാക്കമ്മീഷന്‍. ചിത്രത്തിലെ സ്ത്രീവിരുദ്ധമായ രംഗങ്ങള്‍ അപലപനീയമാണെന്ന് കമ്മീഷന്‍ അധ്യക്ഷ കെസി റോസക്കുട്ടി അഭിപ്രായപ്പെട്ടു. മമ്മൂട്ടി വേഷമിട്ട രാജന്‍ സക്കറിയ എന്ന പോലിസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഒരു പൊലീസ് ഉദ്യോഗസ്ഥയോട് ‘മാസമുറതെറ്റിക്കാന്‍ തനിക്ക് കഴിയു’മെന്ന് പ്രഖ്യാപിക്കുന്ന രംഗമാണ് വിവാദമായത്. ഇതിനുപുറമെ നിരവധി സ്ത്രീവിരുദ്ധ സംഭാഷണങ്ങള്‍ ചിത്രത്തിലുണ്ടെന്നും കമ്മീഷന്‍ അധ്യക്ഷ ചൂണ്ടിക്കാട്ടിക്കാട്ടി. മമ്മൂട്ടിയെപ്പോലെ അഭിനയ രംഗത്ത് ദീര്‍ഘകാല അനുഭവമുള്ള ഒരു നടന്‍ ഇത്തരം സംഭാഷണങ്ങള്‍ ഉപയോഗിക്കരുതായിരുന്നുവെന്നും തിരക്കഥയിലെ ഇത്തരം സംഭാഷണം ഒഴിവാക്കാന്‍ മമ്മൂട്ടി ശ്രമിക്കേണ്ടിയിരുന്നുവെന്നും റോസക്കുട്ടി പറഞ്ഞു. വനിതാ കമ്മീഷന്‍ അംഗങ്ങള്‍ അടുത്ത സിറ്റിങ്ങില്‍ ഇതുസംബന്ധിച്ച് തീരുമാനമെടുക്കുമെന്നും അവര്‍ പറഞ്ഞു.
ഭിന്നലൈംഗികതയ്‌ക്കെതിരെയും ചില വിവാദപരാമര്‍ശങ്ങള്‍ ചിത്രത്തിലുണ്ടെന്ന ആക്ഷേപവും ഉയര്‍ന്നിട്ടുണ്ട്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day