|    Nov 18 Sat, 2017 1:02 am
Home   >  Todays Paper  >  Page 4  >  

മാസം തികയാതെ ആദിവാസി യുവതി പ്രസവിച്ചു; കുഞ്ഞ് മരിച്ചു

Published : 24th November 2016 | Posted By: SMR

മൂന്നാര്‍: ഇടമലക്കുടിയില്‍ മാസം തികയാതെ യുവതി പ്രസവിച്ചു. കുഞ്ഞ് മരിച്ചു. അമിത രക്തസ്രാവത്തെത്തുടര്‍ന്ന് അവശനിലയിലായ യുവതിയെ രാത്രിയോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇടമലക്കുടി സെറ്റില്‍മെന്റിലെ മീന്‍കൊത്തി കുടിയില്‍ അനിയപ്പന്റെ ഭാര്യ സെല്‍വി(25)യാണ് കുടിയിലെ വാലായ്മ പുരയില്‍ ഇന്നലെ അഞ്ചാം മാസത്തില്‍ പെണ്‍കുഞ്ഞിനെ പ്രസവിച്ചത്. പ്രസവത്തെ തുടര്‍ന്നുണ്ടായ രക്തസ്രാവംമൂലം യുവതിയെ വനപാലകരും ആരോഗ്യവകുപ്പ് ജീവനക്കാരും ചേര്‍ന്ന് ചുമന്ന് ആനക്കുളം വഴി മാങ്കുളത്ത് എത്തിക്കാന്‍ ശ്രമിച്ചെങ്കിലും വഴിയില്‍ കാട്ടാനയെത്തിയതിനാല്‍ കഴിഞ്ഞില്ല. തുടര്‍ന്ന് ഇഡലിപ്പാറയില്‍ എത്തിച്ച് അവിടെനിന്നു വാഹനത്തില്‍ രാത്രിയോടെ മൂന്നാറില്‍ എത്തിക്കുകയായിരുന്നു. കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളില്‍ മൂന്നാമത്തെ യുവതിയാണ് വാലായ്മപുരയില്‍ പ്രസവിക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക