|    Apr 24 Mon, 2017 5:11 am
FLASH NEWS

മാവോവോദി വേട്ട: കെപിസിസി പ്രസിഡന്റിനെ തള്ളി ആര്യാടന്‍

Published : 27th November 2016 | Posted By: Navas Ali kn

Aryadan_muhamed_DSC_0271

മലപ്പുറം:നിലമ്പൂരില്‍ രണ്ട് മാവോവാദികളെ വെടിവച്ചുകൊന്നത്‌
പോലിസിന്റെ ധീരമായ നടപടിയാണെന്ന് മുന്‍ മന്ത്രി ആര്യാടന്‍ മുഹമ്മദ്.വ്യാജ ഏറ്റുമുട്ടലാണെന്ന പ്രചാരണം പോലിസിന്റെ മനോവീര്യം കെടുത്താനേ ഉപകരിക്കൂ.അതുകൊണ്ട് ഇത്തരം പ്രചാരണങ്ങള്‍ ഒഴിവാക്കണം-ആര്യാടന്‍ മുഹമ്മദ് പറഞ്ഞു.സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന കെപിസിസി പ്രസിഡന്റ് വി എം സുധീരന്റെ ആവശ്യം അദ്ദേഹത്തിന്റേതാണ്.തന്റെ അഭിപ്രായം മറിച്ചാണ്.പോലിസിന്റെ മനോവീര്യം കെടുത്താന്‍ ശ്രമിക്കരുത്-ആര്യാടന്‍ മലപ്പുറത്ത് ഡിസിസി ഓഫിസില്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
ഏതുതരം അന്വേഷണത്തിനും താനെതിരല്ല.എന്നാല്‍ അത്തരം നടപടികള്‍ പോലിസിന്റെ മനോവീര്യത്തേയും സജീവതയേയും ഇല്ലാതാക്കും.ഇത് മാവോവാദികള്‍ക്ക് വളരാനുള്ള സാഹചര്യമൊരുക്കും- ആര്യാടന്‍ പറഞ്ഞു.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day