|    Nov 17 Sat, 2018 12:40 pm
FLASH NEWS

മാവോവാദി സാന്നിധ്യം: ഇതരസംസ്ഥാന തൊഴിലാളികളുടെ വിവരശേഖരണം ഊര്‍ജിതം

Published : 23rd December 2015 | Posted By: SMR

ജോബിന്‍ തോമസ്

തൊടുപുഴ: ജില്ലയില്‍ മാവോ വാദി സാന്നിധ്യം ശ്രദ്ധയില്‍പ്പെട്ടതിന്റെ പശ്ചാത്തലത്തില്‍ അന്യസംസ്ഥാന തൊഴിലാളികളുടെ വിവരശേഖരണം പോലിസ് ഊര്‍ജിതമാക്കുന്നു.ഇതിന്റെ ഭാഗമായി സ്‌പെഷല്‍ ബ്രാഞ്ചിന്റെ പ്രത്യേക സംഘം പരിശോധന തുടങ്ങി.തൊഴിലാളികളുടെ പൂര്‍ണ വിവരം ശേഖരിച്ച് ഡാറ്റാ ബാങ്ക് തയ്യാറാക്കും. ഇതിനു ശേഷം മറ്റ് സംസ്ഥാനങ്ങളിലെ അതാതു പോലിസ് സ്‌റ്റേഷനുകളില്‍ ഈ വിവരങ്ങള്‍ അയച്ച് ആധികാരികത ഉറപ്പാക്കുമെന്നു ഉന്നതപോലിസ് കേന്ദ്രങ്ങള്‍ തേജസിനോട് വെളിപ്പെടുത്തി.
പരിശോധന ശക്തമാക്കിയതോടെ നിരവധിപ്പേര്‍ പേര്‍ നാടുവിട്ടതായി പോലിസിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. പലരും മറ്റ് ജില്ലകളിലേക്കാണ് മാറിയത്. കൃത്യമായ വേല്‍വിലാസം ഇല്ലാത്തവരാണ് ജില്ല വിടുന്നത്.ഇങ്ങനെയഉള്ള വിട്ടുപോകലും പുതിയയാളുകളുടെ കടന്നുവരവും പരിശോധന സംഘത്തിനു തലവേദനയാവുകയാണ്.
പരിശോധനയെ ഭയന്ന് നാടുവിട്ടതിനെക്കുറിച്ചും പോലിസ് അന്വേഷിക്കുന്നുണ്ട്.ക്രിമിനല്‍ കേസുകളില്‍ പ്രതികളായവരും ബംഗ്ലാദേശികളും അണ് നാടുവിട്ടവരെന്നാണ് പോലിസിനു ലഭിച്ച സൂചന.ജില്ലാ അഡീഷനല്‍ ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് കോടതിയുടെ തീരുമാനമനുസരിച്ചു വിവരശേഖരണം നേരത്തെ ആരംഭിച്ചിരുന്നു.എന്നാല്‍ പാതിവഴിയില്‍ ഇത് ഉപേക്ഷിച്ചു.മൈഗ്രേഷന്‍ വര്‍ക്കേഴ്‌സ് ആക്ടിലെ വ്യവസ്ഥകള്‍ മറികടന്ന് തൊഴിലാളികളെ കുറുക്കുവഴിയിലൂടെ കൊണ്ടുവരുന്നുണ്ടെന്ന റിപ്പോര്‍ടുകളെ തുടര്‍ന്നായിരുന്നു ഇത്.തൊഴിലാളികളെക്കുറിച്ച് വിവരങ്ങള്‍ തിരിച്ചറിയല്‍ രേഖകള്‍ സഹിതം തൊഴിലുടമ സമീപത്തെ പോലിസ് സ്റ്റേഷനില്‍ സമര്‍പ്പിക്കണമെന്നുണ്ടെങ്കിലും ജില്ലയില്‍ ഒരിടത്തും ഈ നിയമം പാലിക്കപ്പെട്ടിരുന്നില്ല.
തമിഴ്‌നാട്, ഒഡിഷ,ബിഹാര്‍,പശ്ചിമബംഗാള്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് ജില്ലയില്‍ ജോലി ചെയ്യുന്നവരില്‍ അന്യസംസ്ഥാന തൊഴിലാളികളിലേറെയും.ഇവരുടെ പേരില്‍ ബംഗ്ലാദേശികളും കടന്നുകൂടുന്നതായും പറയുന്നു.
അന്യസംസ്ഥാനങ്ങളില്‍നിന്ന് തൊഴിലാളികളെ കൊണ്ടുവരുമ്പോള്‍ അവരുടെ സ്വന്തം സംസ്ഥാനത്തും കേരളത്തിലും ബന്ധപ്പെട്ട കരാറുകാരന്‍ ലൈസന്‍സും രജിസ്‌ട്രേഷനും എടുത്തിരിക്കണമെന്നാണ് ചട്ടം.എന്നാല്‍, ഈ നിര്‍ദേശം പലപ്പോഴും പാലിക്കപ്പെടാറില്ല. അതുകൊണ്ടുതന്നെ ഇങ്ങനെയത്തെുന്ന തൊഴിലാളികളുടെ കൃത്യമായ എണ്ണമോ മറ്റ് വിവരങ്ങളോ തൊഴില്‍ വകുപ്പിന്റെ പക്കലില്ല.
ജില്ലയില്‍ പ്രവര്‍ത്തിച്ചുവരുന്ന ഹോട്ടലുകള്‍, പഌന്‍േറഷന്‍,വ്യാപാര വ്യവസായ ശാലകള്‍ തുടങ്ങി വിവിധ മേഖലകളില്‍ തൊഴില്‍ ചെയ്തുവരുന്ന തൊഴിലാളികളുടെ വിവരം സ്ഥാപന ഉടമകള്‍ നിര്‍ദിഷ്ട ഫോറത്തില്‍ അസി. ലേബര്‍ ഓഫിസില്‍ നല്‍കണമെന്ന ഉത്തരവുണ്ട്.
എന്നാല്‍ പലവിധ നിയമക്കുരുക്കുകളും മറ്റും പേടിച്ച് തൊഴിലുടമകളും ഇവരെ ജോലിക്കെത്തിക്കുന്ന ഏജന്റുമാരും ഇതിന് മെനക്കെടാറില്ല.അന്യദേശ തൊഴിലാളികള്‍ എത്തിക്കഴിഞ്ഞാല്‍ തൊട്ടടുത്ത പോലിസ് സ്‌റ്റേഷനില്‍ എത്തി തിരിച്ചറിയല്‍ രേഖകള്‍, ഫോട്ടോ, സ്വദേശത്ത് പോലിസ് കേസുകള്‍ ഇല്ലെന്ന രേഖ എന്നിവ തൊഴിലുടമ ഹാജരാക്കേണ്ടതാണ്.എന്നാല്‍ ഏതെങ്കിലും തരത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാകുമ്പോള്‍ മാത്രമാണ് തൊഴില്‍ ഉടമകളോ, ഏജന്റുമാരോ ഇക്കാര്യം ശ്രദ്ധിക്കുന്നത്.പോലിസും ഇക്കാര്യത്തെ വേണ്ടത്ര ഗൗരവത്തോടെ കണ്ടിട്ടില്ല.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss