|    Sep 26 Wed, 2018 1:48 pm
FLASH NEWS
Home   >  Todays Paper  >  Page 1  >  

മാവോവാദി വേട്ട : മുഖ്യമന്ത്രിമാരുടെ യോഗം ഇന്ന്

Published : 8th May 2017 | Posted By: fsq

 

ന്യൂഡല്‍ഹി: മാവോവാദികള്‍ക്ക് സ്വാധീനമുള്ള സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുടെയും ഉന്നത പോലിസ് ഉദ്യോഗസ്ഥരുടെയും യോഗം ഇന്നു ചേരും. ഛത്തീസ്ഗഡില്‍ 24 സിആര്‍പിഎഫ് ഭടന്‍മാര്‍ മാവോവാദികളുടെ വെടിയേറ്റു കൊല്ലപ്പെട്ട പശ്ചാത്തലത്തിലാണ് യോഗം. കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ്‌സിങ് അധ്യക്ഷത വഹിക്കും. ഛത്തീസ്ഗഡ്, ജാര്‍ഖണ്ഡ്, ഒഡീഷ, പശ്ചിമ ബംഗാള്‍, ബിഹാര്‍, മഹാരാഷ്ട്ര, തെലങ്കാന, ഉത്തര്‍പ്രദേശ്, ആന്ധ്രപ്രദേശ് എന്നിവിടങ്ങളിലെ മുഖ്യമന്ത്രിമാര്‍ യോഗത്തില്‍ പങ്കെടുക്കും. മാവോവാദികള്‍ക്ക് സ്വാധീനമുള്ള 35 ജില്ലകളിലെ പോലിസ് സൂപ്രണ്ടുമാര്‍, ജില്ലാ മജിസ്‌ട്രേറ്റുമാര്‍, കേന്ദ്രസേനകളുടെ തലവന്‍മാര്‍, രഹസ്യാന്വേഷണ ഏജന്‍സികളുടെ ഉദ്യോഗസ്ഥര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കും.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss