|    Jun 25 Sun, 2017 3:56 pm
FLASH NEWS
Home   >  Kerala   >  

മാവോവാദി വേട്ട: പോലിസ് തെറ്റുചെയ്‌തെന്ന് തെളിഞ്ഞാല്‍ നടപടിയെടുക്കട്ടെയെന്ന് ഡിജിപി

Published : 28th November 2016 | Posted By: Navas Ali kn

Loknath-Behera-

തിരുവനന്തപുരം: നിലമ്പൂരില്‍ രണ്ടു മാവോവാദികള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പോലിസ് തെറ്റുചെയ്‌തെന്ന് അന്വേഷണത്തില്‍ തെളിഞ്ഞാല്‍ നടപടിയെടുക്കട്ടെയെന്ന് ഡിജിപി ലേക്‌നാഥ് ബെഹ്‌റ. കൊലയ്ക്ക് പിന്നില്‍ വ്യാജ ഏറ്റുമുട്ടലാണെന്ന വിവിധ കോണുകളില്‍നിന്നുയരുന്ന ആരോപണം ഡിജിപി തള്ളി. തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. നിലമ്പൂരില്‍ പോലിസിനെ മാവോവാദികള്‍ ആക്രമിച്ചതുകൊണ്ടാണ് പ്രത്യാക്രമണം നടത്തിയത്. പോലിസ്- മാവോവാദി ഏറ്റുമുട്ടലിന്റെ എല്ലാ വശങ്ങളും പരിശോധിക്കും. ഇപ്പോഴുണ്ടായ എതിര്‍പ്പുകളുടെ പേരില്‍ മാവോവാദികള്‍ക്കെതിരായ നടപടികള്‍ നിര്‍ത്തിവയ്ക്കില്ലെന്നും ശക്തമായി മുന്നോട്ടുകൊണ്ടുപോവുമെന്നും അദ്ദേഹം വ്യക്തമാക്കി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക