|    Aug 19 Sat, 2017 3:33 am
FLASH NEWS
Home   >  Kerala   >  

മാവോവാദി വേട്ട: അന്വേഷണം സ്വാഗതം ചെയ്യുന്നുവെന്ന് പോലിസ്

Published : 29th November 2016 | Posted By: Navas Ali kn

maoist-firing-in-kerala69

തിരുവനന്തപുരം: നിലമ്പൂര്‍ വനമേഖലയില്‍ മാവോവാദികളെ വെടിവച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ മജിസ്റ്റീരിയല്‍ അന്വേഷണത്തിനും ക്രൈംബ്രാഞ്ച് അന്വേഷണത്തിനും ഉത്തരവിട്ട നടപടികള്‍ സ്വാഗതാര്‍ഹമാണെന്ന് കേരള പോലിസ് ഓഫിസേഴ്‌സ് അസോസിയേഷന്‍. നിലമ്പൂര്‍ കാട്ടില്‍ പരിശോധന നടത്തവേ അപ്രതീക്ഷിതമായി പോലിസിനു നേരെ വെടിയുതിര്‍ത്തെന്നും തുടര്‍ന്ന് തിരികെ വെടിവയ്‌ക്കേണ്ടിവന്നുവെന്നും തിരുവനന്തപുരത്ത് ഇന്നലെ ചേര്‍ന്ന അസോസിയേഷന്റെ സംസ്ഥാന നിര്‍വാഹകസമിതി യോഗത്തില്‍ അംഗീകരിച്ച പ്രമേയത്തില്‍ പറയുന്നു.
ഔദ്യോഗിക കൃത്യനിര്‍വഹണത്തിന്റെ ഭാഗമായി നിയമാനുസരണം നടത്തിയ പോലിസ് പ്രവര്‍ത്തനങ്ങളില്‍ ആക്ഷേപങ്ങള്‍ ഉണ്ടെങ്കില്‍ അന്വേഷണം നടത്താം. മറിച്ച് ജീവന്‍പോലും പണയം വച്ച് രാജ്യസുരക്ഷയ്ക്കായി കഠിനദൗത്യത്തില്‍ ഏര്‍പ്പെടുന്നവരുടെ മനോധൈര്യം ചോര്‍ത്തിക്കളയുന്ന അധിക്ഷേപങ്ങള്‍ ആരുടെ ഭാഗത്തുനിന്നായാലും ഒഴിവാക്കണം. ഏറ്റുമുട്ടലില്‍ രണ്ടുപേര്‍ മരണപ്പെട്ടത് ഖേദകരമാണ്.  രാജ്യത്തിനുവേണ്ടി സ്വജീവന്‍ ത്യജിക്കാന്‍ തയ്യാറായാണ് തണ്ടര്‍ ബോള്‍ട്ടിലെ ഓരോ അംഗവും ഈ ദൗത്യം നിറവേറ്റുന്നത്. ഭരണഘടനയെയോ, നീതിന്യായ നിയമവ്യവസ്ഥയെയോ, ഇന്ത്യന്‍ ജനാധിപത്യത്തെയോ അംഗീകരിക്കില്ലെന്ന് പരസ്യപ്പെടുത്തി ആയുധമെടുത്ത് പോരാടുന്നവരെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരാനേല്‍പ്പിച്ച ദൗത്യം നിറവേറ്റുന്നവരെ അഭിനന്ദിച്ചില്ലെങ്കിലും രാജ്യദ്രോഹികളായി ചിത്രീകരിക്കരുതെന്നും അസോസിയേഷന്‍ ആവശ്യപ്പെട്ടു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക