|    Nov 18 Sat, 2017 1:57 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

മാവോവാദി ഭീഷണി: മുഖ്യമന്ത്രിക്ക് കനത്ത സുരക്ഷ

Published : 2nd December 2016 | Posted By: SMR

തലശ്ശേരി: ഇന്നലെ രാവിലെ തലശ്ശേരിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയന് കമാന്റോ അകമ്പടിയോടെ കനത്ത സുരക്ഷ. ജില്ലയില്‍ വിവിധ പരിപാടികളില്‍ പങ്കെടുക്കാനെത്തിയ മുഖ്യമന്ത്രിക്ക് മാവോവാദി ഭീഷണിയുടെ പശ്ചാത്തലത്തിലാണ് കനത്ത സുരക്ഷയൊരുക്കിയത്. മുഖ്യമന്ത്രിയുടെ വസതിയിലും പരിസരത്തും വിവിധ പരിപാടികള്‍ നടക്കുന്നിടത്തുമാണ് സുരക്ഷാസംവിധാനം ഒരുക്കിയത്. തലശ്ശേരി ഡിവൈഎസ്പി പ്രിന്‍സ് എബ്രഹാം, സിഐ പ്രദീപന്‍ കണ്ണിപ്പൊയില്‍ എന്നിവരുടെ നേതൃത്വത്തിലുള്ള കമാന്റോ സായുധസേനയാണ് മുഖ്യമന്ത്രിക്ക് സുരക്ഷ ഒരുക്കിയത്. ബോംബ് സ്‌ക്വാഡും ഡോഗ് സ്‌ക്വാഡും പരിശോധന നടത്തിയതിനു പുറമെ മഫ്തിയിലും പോലിസിനെ വിന്യസിച്ചിരുന്നു. നിലമ്പൂരിലെ മാവോവാദി വേട്ടയ്ക്ക് ഉത്തരവാദി മുഖ്യമന്ത്രിയാണെന്നും പകരം വീട്ടുമെന്നുമുള്ള മാവോവാദി ഭീഷണിയടങ്ങിയ പത്രക്കുറിപ്പ് വയനാട്ടിലെ പ്രസ്‌ക്ലബ് ബോക്‌സില്‍ നിന്ന് ലഭിച്ചതിനെ തുടര്‍ന്നാണ് സുരക്ഷ ഏര്‍പ്പെടുത്തിയതെന്ന് ഉന്നത ഉദ്യോഗസ്ഥര്‍ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക