|    Jun 25 Sun, 2017 10:48 pm
FLASH NEWS

മാവോവാദി ഭീഷണി: മലയോര സ്റ്റേഷനുകൡ കനത്ത സുരക്ഷ

Published : 28th November 2016 | Posted By: SMR

ഇരിട്ടി: നിലമ്പൂര്‍ വനത്തില്‍ രണ്ടു മാവോവാദികള്‍ പോലിസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടതിന്റെ പശ്ചാത്തലത്തില്‍ ഇരിട്ടി സബ് ഡിവിഷനിലെ വനാതിര്‍ത്തയോട് ചേര്‍ന്നുകിടക്കുന്ന പോലിസ് സ്റ്റേഷനുകളില്‍ കനത്ത ജാഗ്രതാ നിര്‍ദേശം. നേരത്തേ മാവോവാദി സാന്നിധ്യം സ്ഥിരീകരിച്ച പ്രദേശങ്ങളിലാണ് നിരീക്ഷണം ശക്തമാക്കുവാന്‍ ഉന്നത കേന്ദ്രങ്ങള്‍ നിര്‍ദേശം നല്‍കിയത്. വനമേഖലയോട് ചേര്‍ന്നുകിടക്കുന്ന ഇരിട്ടി സബ്ഡിവിഷനലെ ആറളം, ഉളിക്കല്‍, കരിക്കോട്ടക്കരി, കേളകം പോലിസ് സ്റ്റേഷനുകളില്‍ ഒരുവര്‍ഷം മുമ്പുതന്നെ സുരക്ഷാക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനുള്ള പ്രവൃത്തികള്‍ ആരംഭിച്ചിരുന്നു. ഈ സ്റ്റേഷനുകള്‍ക്ക് ചുറ്റും 25 ലക്ഷം രൂപ ചെലവിട്ട് സുരക്ഷാമതിലുകളും നിരീക്ഷണ ഗോപുരങ്ങളും നിര്‍മിക്കുന്ന പ്രവൃത്തി അന്തിമഘട്ടത്തിലാണ്. നാലു സ്റ്റേഷനുകളിലെയും ഈ പ്രവൃത്തി അടിയന്തര പ്രാധാന്യത്തോടെ പൂര്‍ത്തീകരിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. തണ്ടര്‍ബോള്‍ട്ട് സേനയ്ക്ക് പുറമേ പ്രത്യാക്രമണത്തില്‍ പരിശീലനം നേടിയ നക്‌സല്‍വിരുദ്ധ സേനയെയും വിന്യസിച്ചു. രാത്രിയല്‍ വൈദ്യുതു തടസ്സപ്പെടാതുരിക്കാന്‍ ഹൈമാസ്റ്റ് ലൈറ്റുകളും സ്ഥാപിക്കും. കഴിഞ്ഞ ദിവസം ഡിവൈഎസ്പി പ്രജീഷ് തോട്ടത്തിലിന്റെ നേതൃത്വത്തില്‍ യോഗം ചേര്‍ന്ന് സുരക്ഷാക്രമീകരണങ്ങള്‍ വലയിരുത്തി. കേളകം, ആറളം, ഉളിക്കല്‍ പോലിസ് സ്റ്റേഷനുകളില്‍ മാവോവാദവുമായി ബന്ധപ്പെട്ട കേസുകള്‍ നിലവിലുണ്ട്. കേളകത്ത് സ്റ്റോണ്‍ ക്രഷര്‍ തകര്‍ത്തതുമായ ബന്ധപ്പെട്ടും മറ്റു സ്റ്റേഷനുകളില്‍ ആദിവാസി മേഖലകളില്‍ മാവോവാദി അനുകൂല  ലഘുലേഖകള്‍ വിതരണം ചെയ്തതിനുമാണ് കേസ് .

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക