|    Oct 20 Sat, 2018 2:50 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

മാവോവാദി ബന്ധം ആരോപിച്ച് സുബ്രഹ്മണ്യന്‍ സ്വാമി

Published : 26th September 2017 | Posted By: fsq

 

ന്യൂഡല്‍ഹി: ബനാറസ് സര്‍വകലാശാലയിലെ വിദ്യാര്‍ഥി പ്രതിഷേധത്തിനു മാവോവാദിബന്ധം ആരോപിച്ചു ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി. നക്‌സല്‍ പ്രവര്‍ത്തനം പോലെയാണു തനിക്കിതു തോന്നുന്നതെന്നും ഇക്കാര്യത്തില്‍ സര്‍വകലാശാല വൈസ് ചാന്‍സലറെ പിന്തുണയ്ക്കുന്നതായും സ്വാമി പറഞ്ഞു. ഈ കാര്യത്തില്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നടപടികള്‍ മാതൃകാപരമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. തികച്ചും ആസൂത്രിതമായിട്ടാണ് യൂനിവേഴ്‌സിറ്റിയില്‍ പ്രശ്‌നങ്ങള്‍ അരങ്ങേറിയത്. യൂനിവേഴ്‌സിറ്റിയുടെ അകത്തു പെണ്‍കുട്ടികളെ ആക്രമിച്ചവരെ കണ്ടെത്താന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല എന്നതും ദുരൂഹമാണെന്നു സ്വാമി ആരോപിച്ചു. എഎന്‍ഐ വാര്‍ത്താ ഏജന്‍സിയോട് സംസാരിക്കുകയായിരുന്നു സുബ്രഹ്മണ്യന്‍ സ്വാമി.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss