|    Mar 24 Fri, 2017 9:43 pm
FLASH NEWS

മാവോവാദി ബന്ധം ആരോപിച്ച് അറസ്റ്റ: ജാമ്യം അനുവദിച്ചിട്ടും ജയില്‍മോചിതനാവാതെ ജാര്‍ഖണ്ഡ് സ്വദേശി

Published : 19th August 2016 | Posted By: SMR

തൃശുര്‍: മാവോവാദി ബന്ധം ആരോപിച്ച് അറസ്റ്റിലായ ജാര്‍ഖണ്ഡ് സ്വദേശിക്ക് കോടതി ജാമ്യം അനുവദിച്ചിട്ടും ജയിലില്‍ നിന്നും മോചനമായില്ല. അങ്കമാലിയില്‍ നിന്നും പോലിസ് അറസ്റ്റ് ചെയ്ത ജിതേന്ദ്ര ഹൊറാനിനാണ് ഇതുമുലം വിയ്യൂര്‍ ജയിലില്‍ നിന്നും പുറത്തുവരാന്‍ കഴിയാഞ്ഞത്.
2015 ഒക്‌ടോബറിലാണ് ഇയാളെ അങ്കമാലി പോലിസ് വിയ്യൂര്‍ ജയിലില്‍ എത്തിച്ചത്. ബുധനാഴ്ച എറണാകുളം ജില്ലാ സെഷന്‍സ് കോടതിയുടെ ജാമ്യ ഉത്തരവുമായി ഹൊറാന്റെ സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും ജയിലില്‍ എത്തി. കോടതി ജത്തരവ് നല്‍കിയിട്ടും വിട്ടയക്കാനാവില്ലെന്ന് അധികൃതര്‍ അറിയിക്കുകയായിരുന്നു.
കാരണം തിരക്കിയ സഹപ്രവര്‍ത്തകര്‍ക്ക് ജാര്‍ഖണ്ഡില്‍ ജയാള്‍ക്കെതിരേ മറ്റു കേസുകളി ല്‍ പ്രൊഡക്ഷന്‍ വാറണ്ട് ഉണ്ടെന്നും അതുകൊണ്ട് തന്നെ ജാമ്യം അനുവദിക്കാനാവില്ലെന്നും വ്യക്തമാക്കിയാണ് കോടതി ഉത്തരവ് നിരാകരിച്ചത്.
നേരത്തെ ജാര്‍ഖണ്ഡില്‍ മറ്റൊരു കേസില്‍ പ്രൊഡക്ഷന്‍വാറണ്ട് ഉണ്ടായിരുന്നുവെങ്കിലും ഇയാളെ അവിടെ ഹാജരാക്കിയില്ലെന്നാണ് വിവരം.
അതിനിടെ ജാര്‍ഖണ്ഡ് കോടതിയില്‍ നിന്നുതന്നെ മറ്റൊരു പ്രെഡക്ഷന്‍ വാറണ്ട് വിയ്യൂര്‍ ജയിലിലേക്ക് ഇയാള്‍ക്കെതിരേ എത്തിയിട്ടുണ്ടെന്ന് ജയിലധികൃതര്‍ പറയുന്നത്.
കോടതി ജത്തരവുണ്ടായിട്ടും പ്രൊഡക്ഷന്‍ വാറണ്ടിന്റെ പേരില്‍ ഇയാളെ വിട്ടയാക്കാതിരിക്കുന്നത് സര്‍ക്കാറിന്റെയും പോലിസിന്റെയും ഗൂഢാലോചനയുടെ ഭാഗമാണെന്ന് ഹൊറാന്റെ സഹപ്രവര്‍ത്തകര്‍ ആരോപിച്ചു.

(Visited 12 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക