|    Sep 24 Mon, 2018 7:46 pm
FLASH NEWS

മാവോവാദി നേതാവ് ഷൈന പരോളില്‍ വീട്ടിലെത്തി മടങ്ങി

Published : 31st December 2017 | Posted By: kasim kzm

തൃപ്രയാര്‍: കോയമ്പത്തൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന മാവോവാദി നേതാവ് ഷൈന രൂപേഷ് പരോളില്‍ വലപ്പാടുള്ള വീട്ടിലെത്തി. ബൈപാസ് ശസ്ത്രക്രിയ കഴിഞ്ഞു വിശ്രമിക്കുന്ന മാതാവ് നഫീസയെ കാണാന്‍ അനുവദിക്കണമെന്ന അപേക്ഷ പരിഗണിച്ചു കല്‍പ്പറ്റ കോടതിയാണ് മൂന്നു മണിക്കൂര്‍ പരോള്‍ അനുവദിച്ചത്. ഇന്നലെ രാവിലെയാണ് സുല്‍ത്താന്‍ ബത്തേരി സിഐ എം ഡി സുനിലിന്റെ നേതൃത്വത്തില്‍ ഷൈനയുമായി വലപ്പാട് ചന്തപ്പടിയിലെ വീട്ടിലേക്ക് പുറപ്പെട്ടത്. ഷൈന രൂപേഷ് എത്തുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പുതന്നെ ഇരിങ്ങാലക്കുട ഡിവൈഎസ്പി ഫെയ്മസ് വര്‍ഗീസ്, വലപ്പാട് സിഐ ടി കെ ഷൈജു എന്നിവരുടെ നേതൃത്വത്തില്‍ ശക്തമായ പോലിസ് കാവല്‍ ഏര്‍പ്പെടുത്തിയിരുന്നു. രാവിലെ പത്തേമുക്കാലിന് ഷൈനയുമൊത്തുള്ള തണ്ടര്‍ബോള്‍ട്ട് സംഘം വലപ്പാടെത്തി. മാതാവിനും മക്കളായ ആമി, സവേര എന്നിവര്‍ക്കൊപ്പം ഭക്ഷണം കഴിച്ച ഷൈന പരോള്‍ സമയം പൂര്‍ത്തിയാക്കി ഉച്ചക്ക് ഒന്നേമുക്കാലിന് തണ്ടര്‍ബോള്‍ട്ട് സംഘത്തോടൊപ്പം മടങ്ങി.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss