|    Jul 23 Sun, 2017 12:36 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

മാവോവാദി നേതാവ് രൂപേഷിന് ഒരു കേസില്‍ ജാമ്യം

Published : 25th August 2016 | Posted By: SMR

കോഴിക്കോട്: നിരോധിത രാഷ്ട്രീയ പാര്‍ട്ടിയായ സിപിഐ മാവോയിസ്റ്റിന്റെ മുതിര്‍ന്ന നേതാവ് രൂപേഷിന് ഒരു കേസില്‍ ജാമ്യം. കുറ്റിയാടി പോലിസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് കഴിഞ്ഞ ദിവസം കോടതി ജാമ്യം അനുവദിച്ചത്.
സംസ്ഥാനത്തെ വിവിധ ജില്ലകളിലും ഇതര സംസ്ഥാനങ്ങളിലും ഇനിയും കേസുകളുള്ളതിനാല്‍ രൂപേഷിന് പുറത്തിറങ്ങാനാവില്ല. ജാമ്യാപേക്ഷ രൂപേഷ് സ്വന്തമായാണ് സമര്‍പ്പിച്ചിരുന്നത്. യുഎപിഎ അടക്കമുള്ള വകുപ്പുകള്‍ പ്രകാരം എടുത്ത കേസിലാണ് ജാമ്യം. 2013ല്‍ വിലങ്ങാട് വായാട് കോളനിയില്‍ രൂപേഷടങ്ങുന്ന മാവോയിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തകരുടെ സംഘം സായുധരായി എത്തുകയും ഭക്ഷണ സാധനങ്ങള്‍ ശേഖരിക്കുകയും പോസ്റ്ററുകള്‍ പതിക്കുകയും ലഘുലേഖ വിതരണം ചെയ്യുകയുമുണ്ടായി എന്നാണ് കേസ്.
രാജ്യത്തിനെതിരേ യുദ്ധപ്രഖ്യാപനം, അന്യായമായി സംഘം ചേരല്‍, ആയുധം കൈവശം വയ്ക്കല്‍, കൊലയ്ക്ക് ആഹ്വാനം, കൊല്ലുമെന്ന് ഭീഷണിപ്പെടുത്തല്‍, തുടങ്ങി വിവിധ വകുപ്പുകള്‍ പ്രകാരമാണ് കുറ്റിയാടി പോലിസ് കേസെടുത്തത്. 2013ല്‍ കുറ്റിയാടിക്കടുത്ത് പാറമടയില്‍ ടിപ്പര്‍ ലോറിയും ഒരു എസ്‌കവേറ്ററും കത്തിച്ചതടക്കം മൊത്തം 40 ലധികം കേസുകള്‍ രൂപേഷിന് എതിരേയുണ്ട്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക