|    Jul 27 Thu, 2017 2:10 pm
FLASH NEWS
Home   >  National   >  

മാവോവാദി നേതാവ് ഗജ്‌രാല അശോക് കീഴടങ്ങി

Published : 29th December 2015 | Posted By: G.A.G

raju

വാറങ്കല്‍ : സിപിഐ മാവോയിസ്റ്റ് കേന്ദ്രകമ്മിറ്റി അംഗവും മാവോവാദികളുടെ പശ്ചിമ മിലിട്ടറി കമാന്‍ഡ് മുന്‍ നേതാവുമായ അയത്തു എന്ന ഗജ്‌രാല അശോക് തെലങ്കാനയിലെ വാറങ്കല്‍ പോലീസ് മുമ്പാകെ കീഴടങ്ങി. പോലീസിനു നേരെയുള്ള മൂന്ന് ആക്രമണങ്ങള്‍ ആസൂത്രണം ചെയ്തതിന് പിന്നില്‍ ഇയാളുണ്ടായിരുന്നുവെന്ന് പോലിസ് പറഞ്ഞു. മഹാരാഷ്ട്രയിലെ ഗഡ്ചിറോലി ജില്ലയില്‍ 53 പോലീസുകാരുടെ മരണത്തിനിടയാക്കിയ ആക്രമണവും ഇതിലുള്‍പെടുന്നുവെന്ന് പോലീസ് പറഞ്ഞു. ദണ്ഡകാരണ്യ സ്‌പെഷ്യല്‍ സോണല്‍ കമ്മിറ്റി അംഗമായിരിക്കേ വനിതാ സഖാക്കളിലൊരാളുമായി പ്രണയബന്ധത്തിലായതിനെത്തുടര്‍ന്ന് ഡിവിഷണല്‍ കമ്മിറ്റി അംഗമായി പാര്‍ട്ടി ഇയാളെ തരം താഴ്ത്തിയിരുന്നതായി പിടിഐ അടുത്തിടെ റിപോര്‍ട്ട് ചെയ്തിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക