|    Jul 21 Sat, 2018 3:15 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

മാവോവാദി കമാന്‍ഡര്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു

Published : 17th August 2016 | Posted By: SMR

റായ്പൂര്‍: ഛത്തീസ്ഗഡിലെ ബസ്തര്‍ ജില്ലയില്‍ സുരക്ഷാ സേനയുമായി ഏറ്റുമുട്ടി മാവോവാദി കമാന്‍ഡര്‍ അര്‍ജുന്‍ കൊല്ലപ്പെട്ടു. 2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പു വേളയിലുണ്ടായ ആംബുലന്‍സ് സ്‌ഫോടനത്തില്‍ അഞ്ച് സിആര്‍പിഎഫ് ജവാന്മാരുള്‍പ്പെടെ ഏഴുപേര്‍ മരിക്കാനിടയായ കേസിലെ പ്രതിയാണ് അര്‍ജുന്‍ എന്ന് പോലിസ് പറഞ്ഞു. ചന്തോമേത വനമേഖലയിലാണ് ഏറ്റുമുട്ടല്‍ നടന്നത്. ഏറ്റുമുട്ടല്‍ ഒരു മണിക്കൂര്‍ നീണ്ടെന്നും ചില മാവോവാദികള്‍ രക്ഷപ്പെട്ടെന്നും അധികൃതര്‍ പറഞ്ഞു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss