|    Nov 19 Mon, 2018 6:56 am
FLASH NEWS
Home   >  Todays Paper  >  Page 1  >  

മാവോവാദി ആക്രമണം: മരണം നാലായി

Published : 1st November 2018 | Posted By: kasim kzm

റായ്പൂര്‍: ഛത്തീസ്ഗഡിലെ ദന്തെവാദ ജില്ലയില്‍ ചൊവ്വാഴ്ച നടന്ന മാവോവാദി ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ പോലിസുകാരന്‍ ബുധനാഴ്ച സ്വകാര്യ ആശുപത്രിയില്‍ മരിച്ചു. അസിസ്റ്റന്റ് കോണ്‍സ്റ്റബിള്‍ രാകേഷ് കൗശല്‍ ആണ് മരിച്ചത്. ഇതോടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം നാലായി. സബ് ഇന്‍സ്‌പെക്ടര്‍ രുദ്രപ്രതാപ് സിങ്, അസിസ്റ്റന്റ് കോണ്‍സ്റ്റബിള്‍ മംഗളു, ദൂരദര്‍ശന്‍ കാമറാമാന്‍ അച്യുതാനന്ദ് സാഹു എന്നിവര്‍ ചൊവ്വാഴ്ച മരിച്ചിരുന്നു. കൗശല്‍ അടക്കം രണ്ടു പോലിസുകാര്‍ക്കായിരുന്നു പരിക്കേറ്റിരുന്നത്. പരിക്കേറ്റവരെ വ്യോമമാര്‍ഗമാണ് റായ്പൂരിലെ രാമകൃഷ്ണ കെയറില്‍ കൊണ്ടുവന്നത്. വെടിയേറ്റ് ഗുരുതരാവസ്ഥയിലായ കൗശല്‍ ചികില്‍സയ്ക്കിടയിലാണ് മരിച്ചതെന്ന് പോലിസ് പറഞ്ഞു. പരിക്കേറ്റ മറ്റൊരു പോലിസുകാരന്‍ വിഷ്ണു നേതാ ചികില്‍സയിലാണെന്നും അദ്ദേഹം പറഞ്ഞു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss