|    Oct 18 Thu, 2018 12:19 am
FLASH NEWS

മാവോവാദിയെന്ന് കരുതി അപരിചിതനെ എസ്‌റ്റേറ്റ് തൊഴിലാളികള്‍ പോലിസില്‍ ഏല്‍പ്പിച്ചു

Published : 11th May 2017 | Posted By: fsq

 

പേരാമ്പ്ര: മാവോയിസ്റ്റാണെന്ന് കരുതി അപരിചിതനായ ആളെ എസ്‌റ്റേറ്റ് തൊഴിലാളികള്‍ തടഞ്ഞുവച്ച് പെരുവണ്ണാമൂഴി പോലിസില്‍ ഏല്‍പ്പിച്ചു. മുതുകാട് പ്ലാന്റേഷന്‍ കോര്‍പറേഷന്‍ എസ്‌റ്റേറ്റ് വക വനപ്രദേശത്താണ് ഇന്നലെ രാവിലെ പത്തരയോടെ അപരിചിതനെ കണ്ടത്. എസ്‌റ്റേററ് തൊഴിലാളികള്‍ ഇയാളെ വളഞ്ഞുവച്ചു പെരുവണ്ണാമൂഴി പോലിസില്‍ വിവരമറിയിച്ചു. പോലിസെത്തി കസ്റ്റഡിയിലെടുത്തു. ചോദ്യം ചെയ്യാനായി പേരാമ്പ്ര സര്‍ക്കിള്‍ ഓഫിസിലേക്കു കൊണ്ടുപോയി. റോക്കി എയ്ഞ്ചല്‍ ലിമ (35) എന്നാണ് ഇയാളുടെ പേര്. കര്‍ണാടക കാല്‍വാര്‍ സിര്‍സി പോലിസ് സ്‌റ്റേഷന്‍ പരിധിയിലെ താമസക്കാരനാണെന്നു ചോദ്യം ചെയ്യലില്‍ മനസിലായി. മൂന്നിലധികം ഭാഷ സംസാരിക്കും. സിര്‍സി സ്‌റ്റേഷനില്‍ ബന്ധപ്പെട്ടപ്പോള്‍ ഇയാള്‍ പറഞ്ഞത് ശരിയാണെന്നും മനോനില തകരാറായ യുവാവാണെന്നും അറിയിച്ചു. മംഗലാപുരത്തു നിന്നു കാല്‍നടയായി ചാലക്കുടിയില്‍ ധ്യാനത്തിനു പോവാനായി പുറപ്പെട്ടതാണെന്നാണ് പോലിസിനോട് പറഞ്ഞത്. സ്‌റ്റേഷനില്‍ കസ്റ്റഡിയില്‍ സൂക്ഷിച്ചിരിക്കുന്ന ഇയാളെക്കുറിച്ചു കൂടുതല്‍ അന്വേഷണം നടത്തിയ ശേഷമെ അനന്തര നടപടികള്‍ സ്വീകരിക്കുകയുള്ളുയെന്നു പേരാമ്പ്ര സിഐ കെ പി സുനില്‍കുമാര്‍ പറഞ്ഞു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss