|    Dec 12 Wed, 2018 10:31 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

മാവോവാദികള്‍ ഫാഷിസ്റ്റുകളേക്കാള്‍ അപകടകാരികള്‍: ഗിരീഷ് കര്‍ണാഡ്

Published : 16th September 2018 | Posted By: kasim kzm

ബംഗളൂരു: മാവോവാദികള്‍ ഫാഷിസ്റ്റുകളേക്കാള്‍ അപകടകാരികളെന്നു പ്രമുഖ ചിന്തകനും എഴുത്തുകാരനും നടനുമായ ഗിരീഷ് കര്‍ണാഡ്. ഒരു ദേശീയ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് ഹിംസയെ അവലംബിക്കുന്ന പ്രത്യയശാസ്ത്രങ്ങള്‍ക്കെതിരേയുള്ള തന്റെ നിലപാട് അദ്ദേഹം വ്യക്തമാക്കിയത്. ഗൗരി ലങ്കേഷിന്റെ ചരമവാര്‍ഷിക ദിനത്തോടനുബന്ധിച്ച് നടന്ന അനുസ്മരണച്ചടങ്ങില്‍ താനും അര്‍ബന്‍ നക്‌സല്‍’എന്ന പ്ലക്കാര്‍ഡ് ഉയര്‍ത്തിയതിനെതിരേ കടുത്ത വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയിരുന്നു. ആ പ്ലക്കാര്‍ഡ് ഉയര്‍ത്തിയതിലൂടെ അര്‍ബന്‍ നക്‌സലെന്ന ദുരുദ്ദേശ്യപരമായ പദത്തിനെതിരേയുള്ള പ്രതിഷേധം അറിയിക്കുകയായിരുന്നു തന്റെ ലക്ഷ്യം. തീര്‍ച്ചയായിട്ടും താന്‍ നക്‌സല്‍ അല്ല. ഞങ്ങള്‍ക്ക് ഒരു ഭരണഘടനയുണ്ട്. ഭാവിയിലും അതുണ്ടായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss