|    Apr 29 Sat, 2017 12:57 pm

മാവോവാദികള്‍ക്കായി ഗൂഡല്ലൂര്‍ വനമേഖലയില്‍ പരിശോധന

Published : 28th November 2016 | Posted By: SMR

സുല്‍ത്താന്‍ ബത്തേരി: നിലമ്പൂര്‍ വനമേഖലയില്‍ പോലിസ്-മാവോവാദി ഏറ്റുമുട്ടലില്‍ രണ്ടു മാവോവാദികള്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് കേരള-തമിഴ്‌നാട് അതിര്‍ത്തിയായ നീലഗിരി ജില്ലയിലെ ഗൂഡല്ലൂര്‍ വനമേഖലയില്‍ തമിഴ്‌നാട് പോലിസ് പരിശോധന നടത്തി. ഓവാലി, നാടുകാണി വനമേഖലയിലാണ് പരിശോധന നടത്തിയത്. ഓവാലി വനമേഖലയിലെ പുലികുന്തയില്‍ വനത്തിനുള്ളില്‍ രണ്ട് അപരിചിതരെ കണ്ടെത്തിയതായി പ്രദേശവാസികള്‍ വെളിപ്പെടുത്തിയിരുന്നു. തമിഴ്‌നാട് ദൗത്യസേനാംഗങ്ങളും അന്വേഷണ സംഘത്തിലുണ്ടായിരുന്നു. നീലഗിരി എസ്പി മുരളിറംബ, സ്‌പെഷ്യല്‍ ബ്രാഞ്ച് ഇന്‍സ്‌പെക്ടര്‍ ജോണ്‍, ക്യൂബ്രാഞ്ച് സിഐ സത്യന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്. നിലമ്പൂര്‍ വനമേഖലയില്‍ വനത്തിനുള്ളില്‍ വെടിവയ്പ് ഉണ്ടായതിനെ തുടര്‍ന്ന് മാവോവാദികള്‍ ഓടി രക്ഷപ്പെട്ടുവെന്നു പോലിസ് പറയുന്നു. മൊത്തം 11 പേരാണ് വനത്തിനുള്ളിലുണ്ടായിരുന്നത്.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day