|    Apr 24 Mon, 2017 1:10 am
FLASH NEWS

മാവോവാദികളെ പിടികൂടിയ ശേഷം വെടിവച്ചു കൊന്നു: എ വാസു

Published : 26th November 2016 | Posted By: SMR

കോഴിക്കോട്: സിപിഐ മാവോയിസ്റ്റിന്റെ കേന്ദ്രസമിതി അംഗമായ കുപ്പുസ്വാമി എന്ന ദേവരാജിനെയും കാവേരി എന്ന അജിതയെയും പോലിസ് ആസൂത്രിതമായി കൊലപ്പെടുത്തുകയായിരുന്നു എന്ന് മുതിര്‍ന്ന മനുഷ്യാവകാശ പ്രവര്‍ത്തകനായ എ വാസു.
ഇവരെ ചതിയില്‍ പിടികൂടിയെന്നു സംശയിക്കാവുന്ന സാഹചര്യമാണ് നിലവിലുള്ളത്. ഇതൊരു ഏറ്റുമുട്ടല്‍ കൊലപാതകമല്ല മറിച്ച് വ്യാജ ഏറ്റുമുട്ടല്‍ കൊലപാതകമാണ്. സത്യം എന്തായാലും പുറത്ത് വരും. സംഭവവുമായി ബന്ധപ്പെട്ട് പോലിസ് ഒരു വിവരവും പുറത്തു വിടുന്നില്ല. പകരം പലവിധ കഥകളാണ് പറഞ്ഞു കൊണ്ടിരിക്കുന്നത്. ജനങ്ങളെ ആശയക്കുഴപ്പത്തിലാക്കാനാണ് കഥകളിലൂടെ പോലിസ് ശ്രമിച്ചു കൊണ്ടിരിക്കുന്നത്. ജനങ്ങള്‍ക്കു വേണ്ടി പ്രവര്‍ത്തിച്ച വിപ്ലവകാരികളുടെ മൃതദേഹങ്ങള്‍ അനാഥമാവാന്‍ അനുവദിക്കില്ലെന്നും മെഡിക്കല്‍ കോളജ് മോര്‍ച്ചറിക്ക് സമീപം എ വാസു പറഞ്ഞു. രാവിലെ മുതല്‍ മോര്‍ച്ചറിക്ക് സമീപമുള്ള അദ്ദേഹം പോസ്റ്റ്‌മോര്‍ട്ടം സംബന്ധിച്ച് മുതിര്‍ന്ന പോലിസ് ഉദ്യോഗസ്ഥരുമായും ചര്‍ച്ച നടത്തി.
വ്യാജ ഏറ്റുമുട്ടല്‍ കൊലപാതകമാണിതെന്ന് സംശയിക്കുന്നതായി ജനകീയ മനുഷ്യാവകാശ പ്രസ്ഥാനം വടക്കന്‍ മേഖലാ ഭാരവാഹികള്‍ പറഞ്ഞു. സുതാര്യമല്ലാതെയാണ് പോലിസ് പ്രവര്‍ത്തിക്കുന്നത്. ആരെങ്കിലും പോലിസ് കസ്റ്റഡിയില്‍ ഉണ്ടെങ്കില്‍ അയാളെ എത്രയും വേഗം കോടതിയില്‍ ഹാജരാക്കണമെന്നും ജനകീയ മനുഷ്യാവകാശ പ്രസ്ഥാനം ഭാരവാഹികള്‍ ആവശ്യപ്പെട്ടു.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day