|    Mar 27 Mon, 2017 12:39 pm
FLASH NEWS

മാവോവാദികളുടെ വെടിവയ്പ്പ്: വിദഗ്ധര്‍ പരിശോധിച്ചു

Published : 30th September 2016 | Posted By: Abbasali tf

കരുളായി: കരുളായി മുണ്ടക്കടവില്‍ മാവോവാദികളും പോലീസും തമ്മില്‍ വെടിവെപ്പ് നടന്നയിടം സൈന്റിഫിക് വിദഗ്ധര്‍ പരിശോധിച്ചു. വെടിയേറ്റ ജീപ്പും തേക്ക് മരവും പരിസരവുമാണ് തൃശൂര്‍ ഫോറന്‍സിക് സൈന്റിഫിക് ലബോറട്ടറിയിലെസൈ ന്റിഫിക് ഓഫീസര്‍ ശ്രീമ ചന്ദ്രന്‍ പരിശോധിച്ചത്. മാവോവാദികളുടെ വെടിവെപ്പില്‍ കരുവാരകുണ്ട് സ്റ്റേഷനിലെ ജീപ്പിന് വെടിയേറ്റിരുന്നു.സമീപത്തുണ്ടായിരുന്ന തേക്ക് മരത്തിലും വെടിയുണ്ട ഏറ്റ പാടുണ്ട്.സമീപത്ത് നിന്നും ലോഹത്തകിടുകളും കിട്ടിയിരുന്നു.വെടിവെച്ച തോക്ക് ഏത് വിഭാഗത്തില്‍ പെട്ടതാണെന്ന് മനസ്സിലാക്കുകയായിരുന്നു പരിശോധനയുടെ ലക്ഷ്യം.നിലമ്പൂര്‍ സിഐ കെ എം ദേവസ്യ, കരുവാരകുണ്ട് എസ്‌ഐ ജ്യോതീന്ദ്രകുമാര്‍, പൂക്കോട്ടുംപാടം എസ്‌ഐ അമൃത് രംഗന്‍ എന്നിവരും സംഘത്തിലുണ്ടായിരുന്നു.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക