|    Sep 26 Tue, 2017 5:51 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

മാവോവാദികളുടെ മൃതദേഹങ്ങള്‍ സൂക്ഷിക്കാന്‍ കോടതി ഉത്തരവ്

Published : 29th November 2016 | Posted By: SMR

മലപ്പുറം: നിലമ്പൂര്‍ വനത്തില്‍ തണ്ടര്‍ബോള്‍ട്ട് സേനയുടെ വെടിവയ്പില്‍ കൊല്ലപ്പെട്ട മാവോവാദി നേതാക്കളായ കുപ്പു ദേവരാജ്, അജിത എന്നിവരുടെ മൃതദേഹങ്ങള്‍ മറവു ചെയ്യാതെ സൂക്ഷിക്കാന്‍ മഞ്ചേരി സെഷന്‍സ് കോടതി ഉത്തരവിട്ടു. മൃതദേഹങ്ങള്‍ ഇപ്പോള്‍ സൂക്ഷിച്ചിരിക്കുന്ന കോഴിക്കോട് മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലെ ശീതീകരണിയില്‍ തന്നെ സൂക്ഷിക്കണം. അനുമതിയില്ലാതെ മൃതദേഹങ്ങള്‍ സംസ്‌കരിക്കരുതെന്നും കോടതി നിര്‍ദേശിച്ചു.
മൃതദേഹങ്ങള്‍ സംസ്‌കരിക്കുന്നത് തെളിവെടുപ്പിനെ ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടി ജനകീയ മനുഷ്യാവകാശ പ്രസ്ഥാനത്തിന്റെ സഹായത്തോടെ കുപ്പു ദേവരാജിന്റെ സഹോദരന്‍ ശ്രീധരന്‍  നല്‍കിയ ഹരജിയുടെ അടിസ്ഥാനത്തിലാണ് കോടതി ഉത്തരവ്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക