|    Apr 30 Sun, 2017 12:55 am
FLASH NEWS

മാവോവാദികളുടെ പോസ്റ്റ്‌മോര്‍ട്ടം ഇന്ന്; മൃതദേഹം കൊണ്ടുപോവാന്‍ ബന്ധുക്കളെത്തും

Published : 26th November 2016 | Posted By: SMR

padam-1-blur

കോഴിക്കോട്: നിലമ്പൂരിലെ ഉള്‍വനത്തില്‍ കൊല്ലപ്പെട്ട സിപിഐ മാവോയിസ്റ്റ് പ്രവര്‍ത്തകരായ കുപ്പുസ്വാമി എന്ന ദേവരാജിന്റെയും കാവേരി എന്ന അജിതയുടെയും മൃതദേഹങ്ങള്‍ ഇന്നലെ രാത്രി വൈകി കോഴിക്കോട് മെഡിക്കല്‍ കോളജില്‍ എത്തിച്ചു. രാത്രിയായതിനാല്‍ പോസ്റ്റുമോര്‍ട്ടം ഇന്ന് രാവിലെയാണ് നടത്തുകയെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
കര്‍ണാടക സ്വദേശിയായ കുപ്പുസ്വാമിയുടെയും തമിഴ്‌നാട് സ്വദേശിയായ അജിതയുടെയും ബന്ധുക്കള്‍ ഇന്നലെ തന്നെ നാട്ടില്‍ നിന്ന് കോഴിക്കോട്ടേക്ക് പുറപ്പെട്ടിട്ടുണ്ട്. ഇവര്‍ രാവിലെ എത്തിച്ചേരുമെന്നാണ് കരുതുന്നത്. തുടര്‍ന്ന് മൃതദേഹം കൈമാറുന്നതുമായി ബന്ധപ്പെട്ട നടപടികള്‍ പൂര്‍ത്തിയാക്കണം. കര്‍ണാടകയില്‍ നിന്നും തമിഴ്‌നാട്ടില്‍ നിന്നുമുള്ള മനുഷ്യാവകാശ-പൗരാവകാശ പ്രവര്‍ത്തകര്‍ ഇന്നലെ രാത്രി തന്നെ കോഴിക്കോട്ടെത്തി. ഇന്നലെ രാവിലെ തന്നെ മനുഷ്യാവകാശ പ്രവര്‍ത്തകരായ എ വാസുവും ജനകീയ മനുഷ്യാവകാശ പ്രസ്ഥാനം  പ്രവര്‍ത്തകരും എത്തിയിരുന്നു. പോലിസ് പ്രദേശത്ത് കനത്ത സുരക്ഷയാണ് ഒരുക്കിയിരുന്നത്.   മോര്‍ച്ചറിക്ക് സമീപം എത്തിയ നിരവധി പേരെ പോലിസ് ചോദ്യം ചെയ്തതായി പറയപ്പെടുന്നു.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day