|    Mar 30 Thu, 2017 8:32 am
FLASH NEWS

മാവോയിസ്റ്റ് ലഘുലേഖ തിരക്കിയ പോലിസിനു കിട്ടിയത് ബ്രാഹ്മണ വിരുദ്ധ നോട്ടീസ്

Published : 1st November 2015 | Posted By: SMR

തൊടുപുഴ: പൂമാലയ്ക്ക് സമീപം മാവോയിസ്റ്റ് ലഘുലേഖ കണ്ടെത്തിയെന്ന അഭ്യൂഹത്തെ തുടര്‍ന്ന് പോലിസ് തിരച്ചില്‍ നടത്തി. ഇന്നലെ രാവിലെയാണ് പൂമാല കോളനിയില്‍ മാവോവാദികളുടെ ലഘുലേഖ വിതരണം നടത്തിയതായി പോലിസിന് വിവരം ലഭിച്ചത്.
പോലിസ് നടത്തിയ പരിശോധനയില്‍ ഇത് മാവോയിസ്റ്റ് ലഘുലേഖയല്ലെന്നും സമീപവാസിയായ മധ്യവയസ്‌കന്‍ രാഷ്ട്രീയക്കാര്‍ക്കെതിരെ തയാറാക്കിയ നോട്ടീസാണെന്നും കണ്ടെത്തുകയായിരുന്നു. ബ്രാഹ്മണ വിരുദ്ധ നോട്ടീസ് എന്ന തലക്കെട്ടില്‍ പ്രചരിച്ച നോട്ടീസില്‍ രാഷ്ട്രീയക്കാര്‍ക്ക് വോട്ട് നല്‍കരുതെന്നായിരുന്നു എഴുതിയിരുന്നത്. സംഭവത്തിന്റെ യാഥാര്‍ഥ്യം മനസിലാക്കി പോലിസ് തിരച്ചില്‍ അവസാനിപ്പിച്ച് മടങ്ങുകയായിരുന്നു.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day