|    Oct 22 Sun, 2017 2:56 am
Home   >  Kerala   >  

മാവോയിസ്റ്റ് ബന്ധം ആരോപിച്ച് കസ്റ്റഡിയിലെടുത്ത നദീറിനെ വിട്ടയച്ചു

Published : 20th December 2016 | Posted By: mi.ptk

nadeer

കോഴിക്കോട്: മാവോയിസ്റ്റ് ബന്ധം ആരോപിച്ച് പോലീസ് കസ്റ്റഡയിലെടുത്ത സിനിമ പ്രവര്‍ത്തകന്‍ നദീറിനെ വിട്ടയച്ചു. നദീറിനെതിരെ വേണ്ടത്ര തെളിവുകള്‍ ലഭിക്കാത്ത സാഹചര്യത്തിലാണ് വിട്ടയക്കുന്നതെന്ന് പോലീസ് പറഞ്ഞു. അതേസമയം, കേസില്‍ അന്വേഷണം തുടരുമെന്നും പോലീസ് വ്യക്തമാക്കി.
ദേശീയഗാനത്തെ അധിക്ഷേപിക്കുന്ന തരത്തില്‍ ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ടു എന്നാരോപിച്ച് കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റ് ചെയ്ത് വിട്ടയച്ച നാടക പ്രവര്‍ത്തകനും എഴുത്തുകാരനുമായ കമല്‍സി ചവറയെ സന്ദര്‍ശിക്കാനെത്തിയപ്പോഴാണ് നദീറിനെ കസ്റ്റഡിയിലെടുക്കുന്നത്.
നദീറിനെതിരായ കേസ് പിന്‍വലിച്ച് വിട്ടയക്കണമെന്നാവശ്യപ്പെട്ട് കമല്‍സി ചവറ നിരാഹാരം നടത്തിയിരുന്നു. പോലീസ് നടപടിക്കും യുഎപിഎ ദുരുപയോഗത്തിനുമെതിരെ വിഎസ് അച്യുതാനന്ദന്‍, കോടിയേരി ബാലകൃഷ്ണന്‍, കാനം രാജേന്ദ്രന്‍ തുടങ്ങിയ നേതാക്കള്‍ രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് നദീറിനെ പോലീസ് വിട്ടയച്ചത്.
ആറളം ആദിവാസി കോളനിയില്‍ മാവോയിസ്റ്റ് പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടു എന്നാരോപിച്ച് ഇരിട്ടി പോലീസ് ചാര്‍ജ് ചെയ്ത കേസിലാണ്  എകരൂല്‍ സ്വദേശി നദീറിനെ അറസ്റ്റ് ചെയ്തത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക