|    Sep 21 Fri, 2018 6:27 am
FLASH NEWS

മാവേലി സ്‌റ്റോറിലെ മസാലപ്പൊടിയില്‍ പുഴു

Published : 1st September 2018 | Posted By: kasim kzm

ആലത്തൂര്‍: കാവശ്ശേരി കഴനി ചുങ്കം സപ്ലൈകോ മാവേലി സ്‌റ്റോറില്‍ നിന്ന് വില്‍പന നടത്തിയ ശബരി ഫിഷ്മസാലയില്‍ പുഴുവിനെ കണ്ടെത്തി. ഉപഭോക്താവ് ഫോണില്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഫിഷ്മസാലയുടെ ബാച്ച് നമ്പറില്‍ സ്‌റ്റോറില്‍ ഉണ്ടായിരുന്ന പാക്കറ്റുകള്‍ പിടിച്ചെടുത്തു. അഞ്ച് പാക്കറ്റ് മസാലയാണ് കഴനി കുന്നുമ്പുറം വാസു വാങ്ങിയത്. അതില്‍ ഒരു പാക്കറ്റ് പൊട്ടിച്ചപ്പോള്‍ പുഴുവിനെ കണ്ടു. പൊട്ടിച്ചത് ഉള്‍പ്പെടെയുള്ള പാക്കറ്റുകളും ബില്ലും ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ക്ക് കൈമാറി. പാക്കറ്റുകള്‍ ലബോറട്ടറി പരിശോധനക്കായി ഭക്ഷ്യ സുരക്ഷനിലവാര വിഭാഗത്തിന് കൈമാറി. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കെ ദിലീപ് കുമാര്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ പ്രദീപ്,ഗ്രീഷ്മ എന്നിവര്‍ പരിശോധനയ്ക്ക് നേതൃത്വം നല്‍കി.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss