|    Nov 24 Fri, 2017 8:05 pm
FLASH NEWS

മാവേലി മലയാളം: ഓണക്കാഴ്ചയ്ക്ക് കണ്ണമ്പ്രയില്‍ സാംസ്‌കാരിക വേദിയൊരുങ്ങുന്നു

Published : 4th August 2017 | Posted By: fsq

 

വടക്കഞ്ചേരി: സാംസ്‌കാരിക വകുപ്പിന്റെ നേതൃത്വത്തില്‍ അഞ്ച് ദിവസം നീണ്ടു നില്‍ക്കുന്ന ഓണ കാഴ്ചക്ക് കണ്ണമ്പ്രയില്‍ വേദിയൊരുങ്ങുന്നു. ഓണാഘോഷത്തിന്റെ ഭാഗമായി മാവേലി മലയാളം എന്ന പേരിലാണ് 29 മുതല്‍ സപ്തംബര്‍ 2 വരെ വിവിധ പരിപാടികള്‍ സംഘടിപ്പിക്കുന്നത്. ഭാരത് ഭവന്‍, ഫോക്ക് ലോര്‍ അക്കാദമി, വൈലോപ്പിള്ളി സംസ്‌കൃതി ഭവന്‍ തുടങ്ങിയ സംഘടനകളുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന പരിപാടിയില്‍ സംസ്ഥാനത്തിനകത്തും പുറത്തും നിന്നുള്ള കലാകാരന്മാര്‍ വിവിധ കലാപരിപാടികള്‍ അവതരിപ്പിക്കും.  തരൂര്‍ നിയോജക മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളിലുള്ള കലാകാരന്മാരുടെ പ്രകടനവും ഉണ്ടായിരിക്കും. രാവിലെ 9 മുതല്‍ രാത്രി ഒമ്പത് വരെ നീണ്ട് നില്‍ക്കുന്ന കലാപരിപാടികള്‍ അഞ്ച് ദിവസവും അരങ്ങേറും. ചടങ്ങുകളില്‍    കലാസാംസ്‌കാരിക രാഷ്ടീയ രംഗത്തെ പ്രമുഖര്‍ പങ്കെടുക്കും.  ജനകീയോല്‍സവം വിജയിപ്പിക്കുന്നതിനു കണ്ണമ്പ്രയില്‍ സംഘാടക സമിതി രൂപീകരിച്ചു. മന്ത്രി എകെ ബാലന്‍ സംഘാടക സമിതി യോഗം ഉദ്ഘാടനം ചെയതു. ആലത്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി കെ ചാമുണ്ണി അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് മാരായ ഡി റെജിമോന്‍, അനിത പോള്‍സണ്‍, പിഎ ഇസ്മയില്‍, മനോജ് കുമാര്‍, മായാ മുരളീധരന്‍, പ്രീത, ഭാരത് ഭവന്‍ മെംബര്‍ സെക്രട്ടറി പ്രമോദ് പയ്യന്നൂര്‍, ഫോക്ക് ലോര്‍ അക്കാദമി സെക്രട്ടറി എ കെ നമ്പ്യാര്‍, വൈലോപ്പിള്ളി സംസ്‌കൃതി ഭവന്‍ പ്രതിനിധി എംആര്‍ ജയഗീത, സ്വരലയ സെക്രട്ടറി ടി ആര്‍ അജയന്‍, എഡിഎം വിജയന്‍ സംസാരിച്ചു.101 അംഗ സംഘാടക സമിതി രൂപീകരിച്ചു. ഭാരവാഹികള്‍: സികെ ചാമുണ്ണി (ചെയര്‍മാന്‍), ഡി റെജിമോന്‍ (വൈസ് ചെയര്‍മാന്‍), പ്രമോദ് പയ്യന്നൂര്‍ (കണ്‍വീനര്‍) മുരളീധരന്‍ (ജോയിന്റ് കണ്‍വീനര്‍).

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക