|    Mar 25 Sat, 2017 11:37 am
FLASH NEWS

മാവേലി എക്‌സ്പ്രസ്സില്‍ നിന്നു വീണ് രണ്ടു വിദ്യാര്‍ഥികള്‍ക്കു പരിക്ക്

Published : 23rd August 2016 | Posted By: SMR

കുറ്റിപ്പുറം: തീവണ്ടി യാത്രക്കിടെ വാതിലില്‍ നിന്നു വീണ് രണ്ട് വിദ്യാര്‍ഥികള്‍ക്ക് പരിക്ക്. കോഴിക്കോട് പേരാമ്പ്ര സ്വദേശികളും തിരുവനന്തപുരം പോളിടെക്‌നിക് വിദ്യാര്‍ഥികളുമായവര്‍ക്കാണ് പരിക്കേറ്റത്. പോളിടെക്‌നിക് കോളജില്‍ അഡ്മിഷന്‍ ലഭിച്ച ഇവര്‍ തിരുവനന്തപുരത്തേക്ക് പോവുമ്പോഴായിരുന്നു അപകടം.
മാവേലി എക്‌സ്പ്രസില്‍ നിന്നാണിവര്‍ ഞായറാഴ്ച രാത്രി 11.30 ഓടെ കുറ്റിപ്പുറം റയില്‍വേ സ്റ്റേഷനടുത്ത് വീണത്. വളാഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാല്‍ കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയാണുണ്ടായത്.

(Visited 27 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക