|    Apr 25 Wed, 2018 2:54 am
FLASH NEWS
Home   >  Kerala   >  

മാവൂര്‍ സ്വദേശിനി മക്കയില്‍ നിര്യാതയായി

Published : 18th March 2018 | Posted By: G.A.G

ജിദ്ദ: മാവൂര്‍ സ്വദേശിനി മഞ്ഞിങ്ങാതൊടി ആയിഷ (70) ഹൃദയാഘാതം സംഭവിച്ച് മക്കയില്‍ നിര്യാതയായി.  പരേതനായ തേനുങ്ങല്‍ ആലിഹാജിയാണ് ഭര്‍ത്താവ്. മക്കള്‍ ജാബിര്‍ മാസ്റ്റര്‍, സുഫത്ത്, ആരിഫ, ഫാത്തിമ, ഹഫ്‌സത്ത്,ജമീല, പതേയായ ശരീഫ. ജാമാതാക്കള്‍ അലി മൗലവി വെട്ടുപ്പാറ, മുഹമ്മദ് കോട്ടപ്പറമ്പ്, അബുബക്കര്‍ മുതുവല്ലൂര്‍, അബ്ദുല്‍ ഹമീദ് (മനാഫ്) പള്ളിത്താഴം, ഹൈദറലി കുന്നമംഗലം. മരുമകള്‍ ഷബ്‌ന ടീച്ചര്‍. അഞ്ച് പെണ്‍മക്കളുടെയും മൂന്ന് ജാമാതാക്കളുടെയും കൂടെ കഴിഞ്ഞ തിങ്കളാഴ്ച സ്വകാര്യ ഗ്രുപ്പില്‍ ഉംറക്കെത്തിയതായിരുന്നു. വെള്ളിയാഴ്ച ജിദ്ദയിലെ ഷോപ്പിങ്ങും ബന്ധുക്കളുടെയടുത്ത് സന്ദര്‍ശനവും കഴിഞ് മക്കയില്‍ തിരിച്ചെത്തിയ ശേഷമാണ് ദേഹാസ്വസ്ഥ്യത്തെ തുടര്‍ന്ന് മക്ക അല്‍നൂര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ശനിയാഴ്ച രാത്രിയോടെ  മരണം സംഭവിച്ചു . മുജീബ് പൂക്കോട്ടൂറിെന്റ നേതൃത്വത്തില്‍ നടപടികള്‍ പുര്‍ത്തിയാക്കി ഇന്ന് അസര്‍ നമസ്‌കാനന്തരം  മക്കയില്‍ മറവ് ചെയ്തു.

 

 

 

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss