|    Jan 20 Fri, 2017 1:00 am
FLASH NEWS

മാവൂര്‍ പാടത്ത് ലഹരിവില്‍പ്പന തകൃതി

Published : 17th April 2016 | Posted By: SMR

മാവൂര്‍: ഗ്രാസിം കമ്പനിക്കു സമീപമുള്ള പ്രദേശങ്ങളിലും മാവൂര്‍ പാടത്തുമായി ലഹരി വില്‍പ്പന തകൃതിയായി നടക്കുന്നു. സമീപപ്രദേശങ്ങളില്‍ നിന്നും ഇരുചക്രവാഹനങ്ങളില്‍ എത്തുന്നവരാണ് ഇവിടം താവളമാക്കുന്നത്. മണന്തലക്കടവ് റോഡിലൂടെ എത്തുന്ന ചെറുസംഘങ്ങള്‍ മാവൂര്‍ പാടത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് നീങ്ങുകയാണ് ചെയ്യുക. പ്രദേശത്തെ പ്ലസ്ടു വിദ്യാര്‍ഥികളെയാണ് ലഹരി വില്‍പ്പനക്കാര്‍ കെണിയില്‍പ്പെടുത്തുന്നത്. ഉച്ചസമയത്ത് ആളൊഴിഞ്ഞ നേരം നോക്കിയാണ് വിതരണക്കാര്‍ പ്രത്യക്ഷപ്പെടുക. നാട്ടുകാര്‍ സംഘടിച്ചെത്തുമ്പോഴേക്കും വിവിധ റോഡുകളിലൂടെയും ഊടുവഴികളിലൂടെയും കടന്നുകളയുകയും ചെയ്യും. പോലിസ് പട്രോളിങ് ശക്തമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 50 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക