|    Feb 20 Tue, 2018 5:03 pm
FLASH NEWS

മാവൂരില്‍ ഫയര്‍‌സ്റ്റേഷന്‍ ആരംഭിക്കണം: വ്യാപാരി വ്യവസായി ഏകോപനസമിതി

Published : 24th May 2017 | Posted By: fsq

 

മാവൂര്‍: മാവൂരില്‍ അനുവദിച്ചു എന്നു പറയപ്പെടുന്ന ഫയര്‍ സ്റ്റേഷന്റെ പ്രാഥമിക സൗകര്യങ്ങള്‍ എത്രയും പെട്ടെന്ന് പൂര്‍ത്തിയാക്കി ഫയര്‍ സ്റ്റേഷന്‍ ആരംഭിക്കണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മാവൂര്‍ യൂനിറ്റ് ജനറല്‍ ബോഡി യോഗം ആവശ്യപ്പെട്ടു. ഒട്ടേറെ വിദ്യാഭ്യാസ-വ്യാവസായിക വാണിജ്യ സ്ഥാപനങ്ങളുള്ള മാവൂരില്‍ ഒരു അപകടം സംഭവിച്ചാല്‍ മുക്കത്ത് നിന്നോ കോഴിക്കോട് നിന്നോ ഫയര്‍ യൂനിറ്റ് എത്തേണ്ട അവസ്ഥയാണിന്നുള്ളത്. സൗകര്യങ്ങള്‍ക്ക് വേണ്ട സ്ഥലം ഗ്രാമപ്പഞ്ചായത്ത് മുന്‍കയ്യെടുത്ത് അനുവദിക്കണമെന്നും ആവശ്യപ്പെട്ടു. ജനറല്‍ ബോഡി യോഗം ജില്ലാ സെക്രട്ടറി ബാപ്പുഹാജി ഉദ്ഘാടനം ചെയ്തു. യൂനിറ്റ് പ്രസിഡന്റ് നാസര്‍ മാവൂരാന്‍ അധ്യക്ഷത വഹിച്ചു. എം ഉസ്്മാന്‍ റിപോര്‍ട്ട് അവതരിപ്പിച്ചു. മാവൂരിലെ ഗതാഗത കുരുക്കിന് അറുതി കാണണമെന്നും തെരുവ് കച്ചവടം അവസാനിപ്പിക്കാന്‍ നടപടിയെടുക്കണമെന്നും പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. 2017-19 കാലയളവിലേക്കുള്ള പുതിയ കമ്മറ്റി തിരഞ്ഞെടുപ്പ് ജില്ലാ സെക്രട്ടറി പ്രസന്നന്‍ മണ്ഡലം പ്രസിഡന്റ് സത്യേന്ദ്രനാഥ് എന്നിവര്‍ നിയന്ത്രിച്ചു. ഈ വര്‍ഷം എസ്എസ്എല്‍സി-പ്ലസ്ടു പരീക്ഷകളില്‍ ഉന്നത മാര്‍ക്ക് നേടിയവരെ ചടങ്ങില്‍ ആദരിച്ചു. പുതിയ കമ്മറ്റി ഭാരവാഹികളായി. നാസര്‍ മാവൂരാന്‍ (പ്രസിഡന്റ്), എം ഉസ്്മാന്‍ (ജനറല്‍ സെക്രട്ടറി), രാമു മൂര്‍ത്തി, സി പി ബാബുരാജ് (വൈസ് പ്രസിഡന്റുമാര്‍), കുന്നത്ത് സേതുമാധവന്‍, സഅദ് മോന്‍ (ജോ. സെക്രട്ടറിമാര്‍), ഐശ്വര്യ മോഹന്‍ദാസ് (ഖജാഞ്ചി) തിരഞ്ഞെടുത്തു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss