|    Mar 23 Thu, 2017 4:06 pm
FLASH NEWS

മാവിലാംതോട് മ്യൂസിയം നിര്‍മാണം; നടപടികള്‍ പുരോഗമിക്കുന്നു

Published : 5th September 2016 | Posted By: SMR

പുല്‍പ്പള്ളി: മുള്ളന്‍കൊല്ലി ഗ്രാമപ്പഞ്ചായത്തിലെ മാവിലാംതോട് മ്യൂസിയം നിര്‍മാണത്തിന്റെ നടപടികള്‍ പുരോഗമിക്കുന്നു. ഇതിലേക്ക് 53 ലക്ഷം ടൂറിസം വകുപ്പ് അനുവദിച്ച് പ്രവൃത്തി സിപ്‌കോ മുഖേന നടന്നുകൊണ്ടിരിക്കുകയാണെന്നും ഈ പദ്ധതി പ്രകാരം ഓഫിസ്, ടിക്കറ്റ് കൗണ്ടര്‍, ബ്ലോക്ക് ഡിസ്‌പ്ലേ പവലിയന്‍, ഫെന്‍സിങ് ആന്റ് റീട്ടെയിനിങ് വാള്‍, എന്‍ട്രി പവലിയന്‍, പഴശികുടീരം എന്നീ പ്രവൃത്തികള്‍ പൂര്‍ത്തീകരിച്ച് പുതിയ കേന്ദ്രമായി ഇതിനെ ഉയര്‍ത്തിക്കൊണ്ടുവരാനുള്ള തുടര്‍ നടപടികള്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തില്‍ നടന്ന യോഗത്തില്‍ തീരുമാനിച്ചതായി ജില്ലാ പഞ്ചായത്ത് അംഗം വര്‍ഗീസ് മുരിയന്‍കാവില്‍ പറഞ്ഞു.
ജില്ലാ പഞ്ചായത്തിന്റെ ബിആര്‍ജി ഫണ്ട് 30 ലക്ഷം രൂപ കൂടി ഉള്‍പ്പെടുത്തികൊണ്ട് ലൈബ്രറി കം റിസര്‍ച്ച് മ്യൂസിയത്തിന്റെയും നിര്‍മാണം പൂര്‍ത്തിയായിട്ടുണ്ട്. പഴശ്ശിരാജാവിനെ സംബന്ധിച്ച് ചരിത്ര പഠനത്തിനായി എത്തിച്ചേരുന്ന വിനോദസഞ്ചാരികള്‍ക്കും ചരിത്ര വിദ്യാര്‍ഥികള്‍ക്കും ഉപകാരപ്പെടുന്ന രീതിയില്‍ പഠനകേന്ദ്രം എന്ന നിലയില്‍ മാറ്റുന്നതിനുള്ള നടപടിക്രമങ്ങളും പുരോഗമിച്ച് വരികയാണ്.
ലൈബ്രറി കം റിസര്‍ച്ച് മ്യൂസിയം ഏറ്റെടുത്ത് നടത്തുന്നതിനുള്ള നടപടികള്‍ക്കായി ആര്‍ക്കിയോളജി വകുപ്പിന്റെ അനുമതിയ്ക്കായി ഡയറക്ടര്‍ക്ക് കത്ത് നല്‍കുകയും തുടര്‍ നടപടികള്‍ക്കായി ജില്ലാ പഞ്ചായത്ത് മുഖേന സ്വീകരിച്ച് വരുന്നു.
സിപ്‌കോ മുഖാന്തരം നടന്നുകൊണ്ടിരിക്കുന്ന ടൂറിസം വകുപ്പിന്റെ പ്രവൃത്തികള്‍ ഒരു മാസം കൊണ്ട് പൂര്‍ത്തീകരിക്കും. മേല്‍ പ്രവൃത്തി പൂര്‍ത്തീകരണത്തിന് ശേഷം ഇതിന്റെ രണ്ടാം ഘട്ട പദ്ധതി എന്ന നിലയില്‍ പഴശ്ശിരാജാവിന്റെ ചരിത്ര സവിശേഷകള്‍ വിവരിക്കാന്‍ കഴിയുന്ന ലൈറ്റ് ആന്റ് സൗണ്ട് മ്യൂസിയവും ഇവിട സ്ഥാപിക്കുന്നതിനുള്ള പ്രപ്പോസല്‍ സര്‍ക്കാരിന് സമര്‍പ്പിക്കാനും മാവിലാംതോട്, കുറുവാദ്വീപ്, പഴശ്ശികുടീരം തുടങ്ങിയ ടൂറിസം സര്‍ക്യൂട്ട് വികസിപ്പിച്ച് ഈ കേന്ദ്രവുമായി ബന്ധപ്പെട്ട വിനോദസഞ്ചാര സാധ്യത പരമാവധി പ്രയോജനപ്പെടുത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണ്.

(Visited 20 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക