|    Mar 26 Sun, 2017 10:39 pm
FLASH NEWS

മാവിന്‍തൈ നട്ട് വിവാഹജീവിതത്തിലേക്ക് കടന്ന് ദമ്പതികള്‍ മാതൃകയായി

Published : 29th July 2016 | Posted By: SMR

പൊന്നാനി: മാവിന്‍ തൈ നട്ട് വിവാഹ ജീവിതത്തിലേക്ക് കടന്ന് വന്ന് മാതൃകയായിരിക്കുകയാണ് മാറഞ്ചേരി താമശ്ശേരിയിലെ അജ്മല്‍ -ജബ്‌നാസ് ദമ്പതികള്‍. താമരശ്ശേരി ഫുട്‌ബോ ള്‍ അസോസിയേഷന്‍ അംഗം കൂടിയാണ് അജ്മല്‍.
മധുരമാവിന്‍ ചില്ല പോലെ പടരട്ടെ ഈ നല്ല സംസ്‌കാരം എന്ന സന്ദേശവുമായി 2011ല്‍ ടിഎഫ്എ ( താമരശ്ശേരി ഫുട്‌ബോള്‍ അസോസിയേഷന്‍ ) തുടങ്ങിയ പദ്ധതിയുടെ ഭാഗമായാണ് ദമ്പതികള്‍ മാവിന്‍ തൈ നട്ടത് ,ഒന്നാം ഘട്ടത്തില്‍ എല്ലാ വീടുകളിലേക്കും മാവ് എന്നതായിരുന്നു. അത് വിജയിച്ചതിന് പിന്നാലെയാണ് രണ്ടാം ഘട്ടത്തില്‍ വിവാഹത്തിന്റെ ഓര്‍മക്കായി മാവ് നടാനായിരുന്നു പദ്ധതി ആവിഷ്‌കരിച്ചിരുന്നത്.
ഒന്നാം ഘട്ടത്തില്‍ താമരശേരിയിലെ മഴുവന്‍ വീടുകളിലും മാവിന്‍ തൈകള്‍ നല്‍കിയിരുന്നു .രണ്ടാം ഘട്ടത്തിന്റെ തുടക്കമെന്ന നിലക്കാണ് അജ്മല്‍  ജബ്‌നാസ് ദമ്പതികള്‍ മധുരിക്കും ഓര്‍മകളുടെ ചില്ലകളാകാന്‍ മാവിന്‍ തൈകള്‍ നട്ട് മാതൃകയായത്, പദ്ധതി ഒന്നാം ഘട്ടത്തില്‍ വന്‍ വിജയമായിരുന്നുവെന്നും മരം നടുന്നതിലൂടെ പുതിയ തലമുറയെ പ്രകൃതിയോട്   കൂടുതല്‍ അടുപ്പിക്കാന്‍ കഴിയുന്നുവെന്നും ടിഎഫ്എ പ്രസിഡന്റ്  റഫീഖ് പറഞ്ഞു. മരണം വരെ മരത്തെ സംരക്ഷിക്കാനാണ് വിവാഹത്തിന്റെ ഓര്‍മകളായി മരത്തെ സ്വീകരിച്ചതെന്ന് അജ്മല്‍ പറഞ്ഞു.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക